യുകെയില്‍ ഇന്നലെ 138 കൊറോണ മരണങ്ങള്‍; ദൈനംദിന കൊറോണ മരണങ്ങളില്‍ ഇടിവുണ്ടെങ്കിലും ശരാശരി രോഗപ്പകര്‍ച്ചയില്‍ കഴിഞ്ഞ ആഴ്ചത്തേക്കാള്‍ പെരുപ്പം;ഔദ്യോഗിക മരണസംഖ്യ 44,968;മാര്‍ച്ച് മധ്യത്തിന് ശേഷം കോവിഡ് മരണങ്ങളുടെ എണ്ണം ഏറ്റവും താഴോട്ട് പോയി

യുകെയില്‍ ഇന്നലെ 138 കൊറോണ മരണങ്ങള്‍; ദൈനംദിന  കൊറോണ മരണങ്ങളില്‍ ഇടിവുണ്ടെങ്കിലും ശരാശരി രോഗപ്പകര്‍ച്ചയില്‍ കഴിഞ്ഞ ആഴ്ചത്തേക്കാള്‍ പെരുപ്പം;ഔദ്യോഗിക മരണസംഖ്യ 44,968;മാര്‍ച്ച് മധ്യത്തിന് ശേഷം കോവിഡ് മരണങ്ങളുടെ എണ്ണം ഏറ്റവും താഴോട്ട് പോയി
യുകെയില്‍ ഇന്നലെ രേഖപ്പെടുത്തിയ കൊറോണ മരണങ്ങള്‍ 138ല്‍ ഒതുങ്ങിയെന്ന് റിപ്പോര്‍ട്ട്. ദൈനംദിന കൊറോണ മരണങ്ങളില്‍ ഇടിവുണ്ടാകുന്നുവെന്ന് തന്നെയാണിത് സൂചിപ്പിക്കുന്നത്. എന്നാല്‍ ശരാശരി രോഗപ്പകര്‍ച്ചയില്‍ കഴിഞ്ഞ ആഴ്ചത്തേക്കാള്‍ പെരുപ്പമുണ്ടായിരിക്കുന്നത് ആശങ്കയേറ്റുന്നുണ്ട്. ഇന്നലത്തെ മരണത്തോടെ യുകെയിലെ ഔദ്യോഗിക മരണസംഖ്യ 44,968 ആയാണ് പെരുകിയിരിക്കുന്നത്. അതായത് പ്രതിദിന ശരാശരി മരണസംഖ്യ 81 ആണ്.

കഴിഞ്ഞ ചൊവ്വാഴ്ച 95 ആയതില്‍ നിന്നാണീ ഇടിവ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഏഴ് ദിവസത്തെ ശരാശരി മരണത്തില്‍ 14 ശതമാനാണ് ഇടിവുണ്ടായിരിക്കുന്നത്. മാര്‍ച്ച് മധ്യത്തിന് ശേഷം കോവിഡ് മരണങ്ങളുടെ എണ്ണം ഏറ്റവും താഴോട്ട് പോയിരിക്കുന്നുവെന്നാണ് ഓഫീസ് ഫോര്‍ നാഷണല്‍സ്റ്റാറ്റിറ്റിക്‌സ് പുറത്ത് വിട്ടിരിക്കുന്ന വേറിട്ട കണക്കുകളും വെളിപ്പെടുത്തുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ചത്തേക്കാള്‍ പുതിയ രോഗികളുടെ എണ്ണം ഈ ആഴ്ച വര്‍ധിച്ചുവെന്നാണ് മറ്റ് ചില ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

ഈ ആഴ്ച മൊത്തം 398 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കിലും റോളിംഗ് ആവറേജ് 597 ആണ്. കഴിഞ്ഞ ചൊവ്വാഴ്ചത്തെ 575ല്‍ നിന്നുള്ള നാല് ശതമാനം പെരുപ്പമാണിത്. കഴിഞ്ഞ ദിവസം മൊത്തത്തില്‍ 1,44,000 കോവിഡ് 19 ടെസ്റ്റുകളാണ് നടത്തിയിരിക്കുന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഫ്രന്റ് ലൈന്‍ എന്‍എച്ച്എസ് വര്‍ക്കര്‍മാര്‍ക്കും കെയര്‍ വര്‍ക്കര്‍മാര്‍ക്കും നടത്തിയ ആന്റിബോഡി ടെസ്റ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു.

എന്നാല്‍ മേയ് 22 മുതല്‍ എത്ര പേര്‍ക്ക് ടെസ്റ്റുകള്‍ നടത്തിയെന്ന കാര്യം വ്യക്തമാക്കാന്‍ ഹെല്‍ത്ത് ബോസുമാര്‍ ഇനിയും തയ്യാറായിട്ടില്ല. നിലവില്‍ 2,91,373 പേരെ രോഗം ബാധിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ മില്യണ്‍ കണക്കിന് പേരെ രോഗം ബാധിച്ചുവെന്ന് ഗവണ്‍മെന്റ് സയന്റിസ്റ്റുകള്‍ പോലും സമ്മതിക്കുന്നുണ്ട്. തുടക്കത്തില്‍ വ്യാപകമായ ടെസ്റ്റിന് സര്‍ക്കാര്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് രോഗം സമൂഹത്തില് പിടിവിച്ച് പരന്നതിനെ തുടര്‍ന്നാണിത്.

Other News in this category4malayalees Recommends