തുടര്‍ച്ചയായ രണ്ടാം ദിവസവും യുകെ മലയാളികളെ തേടി മരണ വാര്‍ത്ത; വിടപറഞ്ഞത് കേംബ്രിഡ്ജ് ആഡംബ്രൂക്‌സ് ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിരുന്ന പത്തനംതിട്ട സ്വദേശി ഡോ. അനിത മാത്യൂസ് ശങ്കരത്തില്‍

തുടര്‍ച്ചയായ രണ്ടാം ദിവസവും യുകെ മലയാളികളെ തേടി മരണ വാര്‍ത്ത; വിടപറഞ്ഞത് കേംബ്രിഡ്ജ് ആഡംബ്രൂക്‌സ് ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിരുന്ന പത്തനംതിട്ട സ്വദേശി ഡോ. അനിത മാത്യൂസ് ശങ്കരത്തില്‍

ബോള്‍ട്ടണിലെ മലയാളി വിദ്യാര്‍ത്ഥിനിയുടെ മടണം സമ്മാനിച്ച ഞെട്ടല്‍ മാറുന്നതിന് മുന്‍പ് യുകെ മലയാളികളെ ദുഖത്തിലാഴ്ത്തി ഒരു മരണ വാര്‍ത്ത കൂടി. ബ്രിട്ടനിലെ കേംബ്രിഡ്ജ് ആഡംബ്രൂക്‌സ് ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിരുന്ന ഡോ. അനിത മാത്യൂസ് ശങ്കരത്തില്‍ (59) ആണ് അന്തരിച്ചത്. ഇംഗ്ലണ്ടിലെ ഹണ്ടിംങ്ടണിലുള്ള വസതിയില്‍ ഇന്നലെ വൈകുന്നേരമായിരുന്നു മരണം. കഴിഞ്ഞ ആറുമാസത്തിലധികം കാന്‍സറിനോടുള്ള പോരാട്ടത്തിലായിരുന്നു ഡോ. അനിത നടത്തികൊണ്ടിരുന്നത്. ഇതേ ഹോസ്പിറ്റലില്‍ സേവനമനുഷ്ഠിക്കുന്ന ഡോ ജോണ്‍ മാത്യൂസ് ആണ് ഭര്‍ത്താവ്.


രോഗം സ്ഥിരീകരിക്കും വരെ കേംബ്രിഡ്ജ് ആഡംബ്രൂക്‌സ് ഹോസ്പിറ്റലില്‍ ഡോക്ടര്‍ ആയിരുന്നു അനിത. അസുഖം കലശലായതോടെ ജൂണ്‍ മാസത്തില്‍ ഏതാനും ആഴ്ചകള്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്ന അനിതയെ പിന്നീട് സാന്ത്വന പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്നുമാണ് കഴിഞ്ഞ ആഴ്ച വീട്ടില്‍ എത്തിച്ചത്. ഏതാനും ദിവസം വീട്ടില്‍ കഴിയണമെന്ന ആഗ്രഹം നിറവേറ്റിയാണ് അനിത യാത്രയായത്പത്തനംതിട്ട കുമ്പഴ വടക്കുംപുറത്തു കുടുംബാംഗമാണ് ഡോക്ടര്‍ ജോണ്‍ മാത്യുസ്. സുഹൃത്തുക്കള്‍ക്കിടയില്‍ ഇദ്ദേഹം ഡോക്ടര്‍ ബോസ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഫ്യൂണറല്‍ ഡിറക്ടര്‍സ് അറിയിക്കുന്നതിനനുസരിച്ചു സംസ്‌ക്കാര തിയതി സംബന്ധിച്ച അറിയിപ്പ് നല്‍കും .

Other News in this category4malayalees Recommends