യുകെയിലെ പണപ്പെരുപ്പ് നിരക്ക് ജൂണില്‍ 0.6 ശതമാനം വര്‍ധിച്ചു; കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ് മേയില്‍ 0.5 ശതമാനം ഉയര്‍ച്ച; തുണിത്തരങ്ങളുടെയും ഗെയിംസിന്റെയും വില വര്‍ധിച്ചത് പണപ്പെരുപ്പത്തിന് പ്രധാന കാരണങ്ങളായി; ഭക്ഷ്യ വസ്തുക്കളുടെ വിലയിടിഞ്ഞു

യുകെയിലെ പണപ്പെരുപ്പ് നിരക്ക് ജൂണില്‍ 0.6 ശതമാനം വര്‍ധിച്ചു;  കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ് മേയില്‍ 0.5 ശതമാനം ഉയര്‍ച്ച; തുണിത്തരങ്ങളുടെയും ഗെയിംസിന്റെയും വില വര്‍ധിച്ചത് പണപ്പെരുപ്പത്തിന് പ്രധാന കാരണങ്ങളായി; ഭക്ഷ്യ വസ്തുക്കളുടെ വിലയിടിഞ്ഞു
യുകെയിലെ പണപ്പെരുപ്പ് നിരക്ക് ജൂണില്‍ 0.6 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. രാജ്യത്ത് കോവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്നായിരുന്നു ഇത്. കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ് മേയില്‍ 0.5 ശതമാനം ഉയര്‍ന്നുവെന്നാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്‌സ് വെളിപ്പെടുത്തുന്നത്. ഈ അവസരത്തില്‍ ഭക്ഷ്യ വസ്തുക്കളുടെയും ആല്‍ക്കഹോളിന്റെയും വിലകള്‍ ഇടിയുകയും എന്നാല്‍ തുണിത്തരങ്ങളുടെയും ഗെയിംസിന്റെയും വില വര്‍ധിക്കുകയും ചെയ്തിരുന്നുവെന്നും ഒഎന്‍എസ് വെളിപ്പെടുത്തുന്നു.

പണപ്പെരുപ്പത്തില്‍ ഇത്തരത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെങ്കിലും അത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രണ്ട് ശതമാനം ടാര്‍ജറ്റിന് താഴെ തന്നെയാണ് ഇപ്പോഴും നിലകൊള്ളുന്നത്. ഈ വര്‍ഷം ഇതാദ്യമായി പണപ്പെരുപ്പ നിരക്ക് വര്‍ധിച്ചുവെങ്കിലും ഹിസ്റ്റോറിക്കല്‍ സ്റ്റാന്‍ഡേര്‍ഡുകള്‍ പ്രകാരം ഇത് കുറഞ്ഞ നിരക്കില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നതെന്നാണ് ഒഎന്‍എസിലെ എക്കണോമിക് സ്റ്റാറ്റിറ്റിക്‌സിലെ ഡെപ്യൂട്ടി നാഷണല്‍ സ്റ്റാറ്റീറ്റിഷ്യനായ ജോനാതന്‍ അത്തോ വെളിപ്പെടുത്തുന്നു.

സാധാരണ തുണിത്തരങ്ങളുടെ വില ഈ സമയത്ത് രാജ്യത്ത് കുറയുകയാണ് ചെയ്യാറുള്ളതെങ്കിലും കൊറോണയുണ്ടാക്കിയ ആഘാതത്താല്‍ ഇത് നിലവില്‍ ഉയരുകയാണ് ചെയ്യുന്നതെന്നും ജോനാതന്‍ എടുത്ത് കാട്ടുന്നു. ഈ അവസരത്തില്‍ കമ്പ്യൂട്ടര്‍ഗെയിമുകളുടെയും കണ്‍സോളുകളുടെയും വില ഉയരുകയും ഭക്ഷ്യ വസ്തുക്കളുടെ പ്രത്യേകിച്ച് പച്ചക്കറികളുടെ വില താഴ്ന്നിരിക്കുന്നുവെന്നും ജോനാതന്‍ ആവര്‍ത്തിക്കുന്നു. ഈ അവസരത്തില്‍ പുരുഷന്മാടെ വസ്ത്രങ്ങള്‍ക്ക് പതിവിന് വിപരീതമായി വന്‍ വിലക്കയറ്റമാണുണ്ടായിരിക്കുന്നത്.

ഗെയിമുകള്‍, ടോയ്‌സ്, ഹോബീസ്, പ്രത്യേകിച്ച് കമ്പ്യൂട്ടര്‍ ഗെയിമുകള്‍, കമ്പ്യൂട്ടര്‍ ഗെയിം കണ്‍സോളുകള്‍ തുടങ്ങിയവയ്ക്കുണ്ടായ വന്‍ വിലക്കയറ്റമാണ് പണപ്പെരുപ്പ നിരക്കുയരുന്നതിന് പ്രധാന കാരണമായി വര്‍ത്തിച്ചിരിക്കുന്നതെന്നും ഒഎന്‍എസ് എടുത്ത് കാട്ടുന്നു. ഡിമാന്റിന്റെ സാധാരണ പ്രവണതകളെ ലോക്ക്ഡൗണ്‍ മാറ്റി മറിച്ചിരിക്കുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. ചില വസ്തുക്കളുടെ ലഭ്യതയെ അസാധാരണമായ രീതിയില്‍ സ്വാധീനിക്കാനും ലോക്ക്ഡൗണിന് സാധിച്ചിട്ടുണ്ട്. അതായത് ലോക്ക്ഡൗണ്‍ കാരണം കണ്‍സോളുകളുടെ ലഭ്യതക്കുറവ് വന്‍ തോതിലുണ്ടായത് ഇവയുടെ വിലയുയര്‍ത്തിയിട്ടുണ്ട്.

Other News in this category4malayalees Recommends