യുഎസില്‍ ഇന്നലെ കോവിഡ് മരണം കുത്തനെ ഉയര്‍ന്ന് 942ല്‍ എത്തി; ഇന്നലെ സ്ഥിരീകരിച്ചത് 69,063 രോഗികളെ; മൊത്തം കൊറോണ മരണം 139,189 ആയും മൊത്തം രോഗികളുടെ എണ്ണം 3,548,546 ആയും വര്‍ധിച്ചു; യുഎസിലെ പുതിയ കൊറോണ നിലയിങ്ങനെ

യുഎസില്‍ ഇന്നലെ കോവിഡ് മരണം കുത്തനെ ഉയര്‍ന്ന് 942ല്‍ എത്തി;  ഇന്നലെ സ്ഥിരീകരിച്ചത് 69,063 രോഗികളെ; മൊത്തം കൊറോണ മരണം 139,189 ആയും മൊത്തം രോഗികളുടെ എണ്ണം 3,548,546 ആയും വര്‍ധിച്ചു; യുഎസിലെ പുതിയ കൊറോണ നിലയിങ്ങനെ

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണങ്ങള്‍ കുതിച്ചുയര്‍ന്ന് 942ല്‍ എത്തിയെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ചത്തെ പ്രതിദിന മരണമായ 463 ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇരട്ടിയിലധികമാണ് വര്‍ധനവുണ്ടായിരിക്കുന്നത്.ഞായറാഴ്ചത്തെ കൊറോണ മരണമായ 381മായി താരതമ്യപ്പെടുത്തുമ്പോഴും ശനിയാഴ്ചത്തെ പ്രതിദിന മരണമായ 687 ആയും വെള്ളിയാഴ്ചത്തെ മരണമായ 888 ആയും താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ പെരുപ്പമാണുള്ളത്. എന്നാല്‍ വ്യാഴാഴ്ചത്തെ മരണമായ 1519 ആയും ചൊവ്വാഴ്ചത്തെ കോവിഡ് മരണമായ 1,011 ആയി താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ കുറവാണുളളത്.


ഇന്നലെ തിരിച്ചറിഞ്ഞ പുതിയ രോഗികളുടെ എണ്ണം 69,063 ആണ്. ഞായറാഴ്ച തിരിച്ചറിഞ്ഞ പുതിയ രോഗികളുടെ എണ്ണമായ 58,396 ഉം ആയും ശനിയാഴ്ചത്തെ പ്രതിദിന രോഗികളുടെ എണ്ണമായ 62,965 ആയും വെള്ളിയാഴ്ച തിരിച്ചറിഞ്ഞ പുതിയരോഗികളുടെ എണ്ണമായ72452 ആയും വ്യാഴാഴ്ച സ്ഥിരീകരിച്ച പുതിയ രോഗികളുടെ എണ്ണമായ 99,748 ആയും താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ കുറവുണ്ട്.

യുഎസിലെ മൊത്തം കൊറോണ മരണം 139,189 ആയും മൊത്തം രോഗികളുടെ എണ്ണം 3,548,546 ഉം ആയാണ് വര്‍ധിച്ചിരിക്കുന്നത്.രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണമാകട്ടെ 1,600,926 ആയിത്തീര്‍ന്നിട്ടുണ്ട്.ഏറ്റവും കൂടുതല്‍ മരണവും രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മുക്തിയുണ്ടായിട്ടില്ല.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 32,445 മരണങ്ങളും 428,303 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.

ന്യൂജഴ്സിയില്‍ 15,639മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 181,366 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.മസാച്ചുസെറ്റ്സില്‍ കോവിഡ് ബാധിച്ച് 111,827 പേര്‍ രോഗികളായപ്പോള്‍ 8,330പേരാണ് മരിച്ചത്.ഇല്ലിനോയ്സില്‍ കൊറോണ മരണങ്ങള്‍ 7,394 ഉം രോഗികളുടെ എണ്ണം 155,931 ആണ്.പെന്‍സില്‍ വാനിയയില്‍ രോഗികളുടെ എണ്ണം 100,378 ഉം മരണം 6,963 ഉം ആണ്.മിച്ചിഗനില്‍ 6,321 പേര്‍ മരിക്കുകയും 77,198 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തുടരുന്ന ആശങ്കാജനകമായ സാഹചര്യം തുടരുകയാണെന്നാണ് പുതിയ കണക്കുകള്‍ മുന്നറിയിപ്പേകുന്നത്.

Other News in this category



4malayalees Recommends