കനേഡിയന്‍ പാസ്‌പോര്‍ട്ടുകള്‍ ഉടമകളുടെ കൈകളിലെത്താതെ ത്രിശങ്കുവില്‍; കൊറോണ കാരണം അനിശ്ചിതത്വത്തിലായത് 11,000 പാസ്‌പോര്‍ട്ടുകള്‍; വിതരണം നടത്താനാവുന്നില്ലെന്ന് സര്‍വീസ് കാനഡ; സുരക്ഷിതമായ ഇടത്തില്‍ സൂക്ഷിച്ചുവെന്ന് കാനഡ പോസ്റ്റ്

കനേഡിയന്‍ പാസ്‌പോര്‍ട്ടുകള്‍ ഉടമകളുടെ കൈകളിലെത്താതെ ത്രിശങ്കുവില്‍;  കൊറോണ കാരണം അനിശ്ചിതത്വത്തിലായത് 11,000 പാസ്‌പോര്‍ട്ടുകള്‍;  വിതരണം നടത്താനാവുന്നില്ലെന്ന് സര്‍വീസ് കാനഡ;  സുരക്ഷിതമായ ഇടത്തില്‍ സൂക്ഷിച്ചുവെന്ന് കാനഡ പോസ്റ്റ്
കൊറോണ തീര്‍ത്ത പ്രതിസന്ധി കാരണം ആയിരക്കണക്കിന് കനേഡിയന്‍ പാസ്‌പോര്‍ട്ടുകള്‍ ത്രിശങ്കുവിലായെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് മുതല്‍ ആവശ്യക്കാര്‍ക്ക് അനുവദിക്കപ്പെട്ട പാസ്‌പോര്‍ട്ടുകളാണ് ഉടമകളുടെ കൈകളിലെത്താനാവാതെ വിവിധ ഇടങ്ങളില്‍ പെട്ട് പോയിരിക്കുന്നത്. കാനഡയിലെ വിവിധ ഇടങ്ങളിലുള്ളവര്‍ സമര്‍പ്പിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണീ പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കപ്പെട്ടിരിക്കുന്നത്. ഏതാണ്ട് 11,000 കനേഡിയന്‍ പാസ്‌പോര്‍ട്ടുകളാണ് ഇത്തരത്തില്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്.

ഇത്തരത്തില്‍ തങ്ങളുടെ പാസ്‌പോര്‍ട്ട് ഏത് ഘട്ടത്തിലെത്തിയെന്നും അല്ലെങ്കില്‍ അത് എവിടെയാണ് പെട്ട് കിടക്കുന്നതെന്നും വ്യക്തമായ ഉത്തരം സര്‍വീസ് കാനഡയില്‍ നിന്നും ഇമിഗ്രേഷന്‍ , റെഫ്യൂജീസ്, ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ അഥവാ ഐആര്‍സിസിയില്‍ നിന്നോ ലഭിക്കുന്നില്ലെന്ന് ആരോപണം ഉന്നയിക്കുന്ന അപേക്ഷര്‍ ഏറെയാണ്. അപേക്ഷ സമര്‍പ്പിച്ച പാസ്‌പോര്‍ട്ടിന്റെ അവസ്ഥയെന്താണെന്ന് മാസങ്ങളായി തിരക്കി കഴിയുന്നവരില്‍ ഒരാളാണ് ഒന്റാറിയോവിലെ കേംബ്രിഡ്ജിലെ റോബര്‍ട്ട് ഡാനിയേല്‍സും കുടുംബവും. തങ്ങള്‍ ദത്തെടുത്ത മകന് വേണ്ടിയാണിവര്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിരിക്കുന്നത്.

കോവിഡ് പ്രതിസന്ധികാരണം ജനറല്‍ പാസ്‌പോര്‍ട്ട് സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നുവെന്നും അതിനാല്‍ നിരവധി പാസ്‌പോര്‍ട്ടുകള്‍ ഉടമകളുടെ കൈകളില്‍ എത്തിക്കാന്‍ സാധിച്ചിട്ടില്ലെന്നുമാണ് സര്‍വീസ് കാനഡ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ അത്യാവശ്യ യാത്രകള്‍ക്ക് പാസ്‌പോര്‍ട്ട് എത്തിക്കുന്നതിനായി ക്രിക്ടിക്കല്‍ പാസ്‌പോര്‍ട്ട് സര്‍വീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സര്‍വീസ് കാനഡ വ്യക്തമാക്കുന്നു. നിലവില്‍ മെയില്‍ ചെയ്തിരിക്കുന്ന പാസ്‌പോര്‍ട്ടുകള്‍ മെയില്‍ കാരിയര്‍മാര്‍ സുരക്ഷിതമായ ഇടങ്ങളില്‍ സൂക്ഷിച്ചിരിക്കുന്നുവെന്നാണ് കാനഡ പോസ്റ്റ് പറയുന്നത്‌

Other News in this category



4malayalees Recommends