തിരുവനന്തപുരത്ത് കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നുവെന്ന് റിപ്പോര്‍ട്ട്; ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളും പ്രതിരോധ പ്രവര്‍കത്തനങ്ങളും നടത്താനും തീരുമാനം; കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം പ്രാഥമിക ഘട്ട ചികിത്സാ കേന്ദ്രമാക്കി മാറ്റും

തിരുവനന്തപുരത്ത് കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നുവെന്ന് റിപ്പോര്‍ട്ട്;  ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളും പ്രതിരോധ പ്രവര്‍കത്തനങ്ങളും നടത്താനും തീരുമാനം; കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം പ്രാഥമിക ഘട്ട ചികിത്സാ കേന്ദ്രമാക്കി മാറ്റും

തിരുവനന്തപുരത്ത് കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണെന്ന് റിപ്പോര്‍ട്ട്. ഇതോടെ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളും പ്രതിരോധ പ്രവര്‍കത്തനങ്ങളും നടത്താനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍.ഇതിനായി കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം പ്രാഥമിക ഘട്ട ചികിത്സാ കേന്ദ്രമാക്കി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളെജും ജനറല്‍ ആശുപത്രിയും രോഗികളെക്കൊണ്ട് നിറഞ്ഞ സാഹചചര്യത്തിലാണ് ബദല്‍ മാര്‍ഗ്ഗങ്ങള്‍ തയ്യാറാക്കുന്നത്. ദിനംതോറും ഇരുന്നൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് തിരുവനന്തപുരത്ത് തിരക്കിട്ട തീരുമാനങ്ങളിലേക്ക് കടക്കുന്നത്.


ആദ്യഘട്ടത്തില്‍ ആയിരം പേര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുന്ന രീതിയിലാണ് കാര്യവട്ടം സ്റ്റേഡിയം സജ്ജമാക്കുന്നത്. രണ്ട് ദിവസത്തിനകം ഇവിടുത്തെ പണികള്‍ പൂര്‍ത്തിയാവും.കണ്‍വെന്‍ഷന്‍ സെന്ററാണ് ആദ്യ കൊവിഡ് ആശുപത്രിയാക്കി മാറ്റുക. രോഗികളുടെ എണ്ണം പരിഗണിച്ച് സ്റ്റേഡിയത്തിന്റെ മറ്റ് ഭാഗങ്ങളിലും ക്രമീകരണങ്ങള്‍ നടത്തും. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവരെയാവും ഇവിടെ ചികിത്സിക്കുക.നഗരത്തിന് അകത്തും പുറത്തും രോഗികള്‍ കൂടി വരുന്ന സാഹചര്യത്തില്‍ രോഗപ്പകര്‍ച്ച കൂടുതലുള്ള വാര്‍ഡുകളില്‍ പ്രാഥമിക ഘട്ട ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം. പൂന്തുറയിലും ബീമാപ്പള്ളിയിലും ഇത്തടരം ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.

Other News in this category4malayalees Recommends