ബ്രിട്ടനില്‍ ഇന്നലത്തെ കോവിഡ് 19 മരണങ്ങള്‍ വെറും 85ല്‍ ഒതുങ്ങി;ഇന്നലെ പുതിയ 398 കേസുകള്‍; ശരാശരി മരണം ചുരുങ്ങുന്നത് ആശ്വാസകരം; രോഗബാധ കഴിഞ്ഞ ആഴ്ചത്തേക്കാള്‍ വര്‍ധിച്ചത് ആശങ്കയേറ്റുന്നു; മൊത്തം മരണം 45,000

ബ്രിട്ടനില്‍ ഇന്നലത്തെ കോവിഡ് 19 മരണങ്ങള്‍ വെറും 85ല്‍ ഒതുങ്ങി;ഇന്നലെ പുതിയ 398 കേസുകള്‍; ശരാശരി മരണം ചുരുങ്ങുന്നത് ആശ്വാസകരം; രോഗബാധ കഴിഞ്ഞ ആഴ്ചത്തേക്കാള്‍ വര്‍ധിച്ചത് ആശങ്കയേറ്റുന്നു; മൊത്തം മരണം 45,000

ബ്രിട്ടനില്‍ ഇന്നലത്തെ കോവിഡ് 19 മരണങ്ങള്‍ വെറും 85ല്‍ ഒതുങ്ങിയത് കടുത്ത ആശ്വാസത്തിന് വകയേകുന്നു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണങ്ങള്‍ 45,000ത്തിലെത്തിയെന്ന് ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നു. സ്‌കോട്ട്ലന്‍ഡില്‍ കഴിഞ്ഞ ഒരാഴ്ചയായി ആരും കൊറോണ ബാധിച്ച് മരിച്ചില്ലെന്നതും ആശ്വാസമേകുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ശരാശരി 75 പേരാണ് യുകെയില്‍ കൊറോണ ബാധിച്ച് മരിക്കുന്നതെന്നാണ് ആരോഗ്യ വകുപ്പ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.


കഴിഞ്ഞ ബുധനാഴ്ച ഈ നിരക്ക് 87 ആയിരുന്നു. അന്ന് 126 പേരായിരുന്നു കൊറോണ ബാധിച്ച് മരിച്ചിരുന്നത്. എന്നാല്‍ രോഗബാധ രാജ്യമാകമാനം കഴിഞ്ഞ ആഴ്ചത്തേക്കാള്‍ വര്‍ധിച്ചത് ആശങ്കയേറ്റുന്നു. ഇത് പ്രകാരം ഓരോ ദിവസവും 584 പേര്‍ക്കാണ് പുതുതായി രോഗബാധയുണ്ടാകുന്നത്. കഴിഞ്ഞ ബുധനാഴ്ചത്തെ 546 മായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ ഏഴ് ശതമാനമാണ് പെരുപ്പമുണ്ടായിരിക്കുന്നത്.

പുതിയ കേസുകളുടെ ശരാശരി എണ്ണം ഇപ്പോഴും ഉയര്‍ന്ന് തന്നെ നിലകൊള്ളുന്നതിനാല്‍ പ്രതീക്ഷിച്ചത് പോലെ രോഗബാധ ചുരുങ്ങില്ലെന്ന ആശങ്കയുമേറിയിരിക്കുന്നു. ഇന്നലെ രാജ്യമാകമാനം 1,44,000 കോവിഡ് 19 ടെസ്റ്റുകള്‍ നടത്തിയെന്നാണ് ആരോഗ്യ വകുപ്പ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഫ്രന്റ് ലൈന്‍ എന്‍എച്ച്എസ് വര്‍ക്കര്‍മാര്‍ക്കും കെയര്‍ വര്‍ക്കര്‍മാര്‍ക്കും വേണ്ടി നടത്തിയ ആന്റിബോഡി ടെസ്റ്റുകളും ഇതില്‍ പെടുന്നു.

ഇന്നലെ പുതുതായി 398 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇതോടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 2,91,373 ആയാണ് വര്‍ധിച്ചിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മില്യണ്‍ കണക്കിന് പേര്‍ക്ക് രോഗം ബാധിച്ചുവെന്നാണ് സര്‍ക്കാര്‍ സയന്റിസ്റ്റുകള്‍ പോലും സമ്മതിക്കുന്നത്. രോഗത്തിന്റെ തുടക്കത്തില്‍ വ്യാപകമായ ടെസ്റ്റിംഗിന് സര്‍ക്കാര്‍ അനുവാദം നല്‍കാത്തതിനെ തുടര്‍ന്നാണ് കൊറോണ മില്യണ്‍ കണക്കിന് പേരിലേക്ക് പടര്‍ന്നിരിക്കുന്നത്.

ഇന്നലെ എന്‍എച്ച്എസ് ഇംഗ്ലണ്ടിന് കീഴിലുള്ള ഹോസ്പിറ്റലുകളില്‍ മരിച്ച കൊറോണ രോഗികള്‍ 22 ആണ്. വെയില്‍സിലെ എല്ലാ സെറ്റിംഗ്സുകളിലും കൂടി ഇന്നലെ രണ്ട് കൊറോണ മരണങ്ങളാണുള്ളത്. എന്നാല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിലും സ്‌കോട്ട്ലന്‍ഡിലും ഇന്നെ കൊറോണ മരണങ്ങളില്ല.
Other News in this category4malayalees Recommends