'പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള റോബിന്റെ നീക്കം ശിക്ഷ കുറയ്ക്കാനുള്ള തന്ത്രം; പെണ്‍കുട്ടിയ്ക്ക് നിലവില്‍ വിദ്യാഭ്യാസമാണ് ആവശ്യം; വിവാഹത്തെക്കുറിച്ച് അറിയില്ലെന്നാണ് ഇവര്‍ പറഞ്ഞിട്ടുള്ളത്'; റോബിന്‍ വടക്കുംചേരിക്കെതിരെ സര്‍ക്കാര്‍ കോടതിയില്‍

'പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള റോബിന്റെ നീക്കം ശിക്ഷ കുറയ്ക്കാനുള്ള തന്ത്രം; പെണ്‍കുട്ടിയ്ക്ക് നിലവില്‍ വിദ്യാഭ്യാസമാണ് ആവശ്യം; വിവാഹത്തെക്കുറിച്ച് അറിയില്ലെന്നാണ് ഇവര്‍ പറഞ്ഞിട്ടുള്ളത്'; റോബിന്‍ വടക്കുംചേരിക്കെതിരെ സര്‍ക്കാര്‍ കോടതിയില്‍

ഏറെ വിവാദമായ കൊട്ടിയൂര്‍ പീഡനക്കേസില്‍ പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്നുള്ള റോബിന്‍ വടക്കുംചേരിയുടെ ആവശ്യത്തെ ശക്തമായി എതിര്‍ത്ത് പ്രോസിക്യൂഷന്‍. പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള റോബിന്റെ നീക്കം ഹൈക്കോടതിയെ കരുവാക്കി ശിക്ഷ കുറയ്ക്കാനുള്ള തന്ത്രമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വിശദീകരിച്ചു. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് റോബിന്‍ താല്‍ക്കാലിക ജാമ്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. വിവാഹത്തിനുള്ള നടപടിക്രമങ്ങള്‍ക്കായി ജാമ്യത്തിന്റെ ആവശ്യമില്ലെന്നും ശിക്ഷാവിധിയ്ക്ക് എതിരായ അപ്പീല്‍ നിലവിലിരിക്കേ ഇത്തരമൊരു അപേക്ഷ സമര്‍പ്പിച്ചതിന് പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങളുണ്ടാകാമെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. മറ്റൊരു സംസ്ഥാനത്ത് പഠിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയ്ക്ക് നിലവില്‍ വിദ്യാഭ്യാസമാണ് ആവശ്യം. മൂന്നുവയസ്സ് കഴിഞ്ഞ കുഞ്ഞിനെ അമ്മയായ പെണ്‍കുട്ടി ഇതുവരെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്നും ഇപ്പോള്‍ പെണ്‍കുട്ടി വിവാഹത്തെക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞിട്ടുള്ളതെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.


വിവാഹത്തിന് പെണ്‍കുട്ടിയുടെ സമ്മതമുണ്ടെന്നും ശിക്ഷ റദ്ദാക്കി വിവാഹത്തിന് രണ്ടുമാസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമാണ് ഫാ. റോബിന്‍ നല്‍കിയ പുതിയ ഹര്‍ജിയിലെ ആവശ്യം. അപ്പീലില്‍ കക്ഷിചേര്‍ന്ന പെണ്‍കുട്ടി വിവാഹത്തിന് സമ്മതമാണെന്ന് അറിയിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിന് സഭാ അധികാരികളുടെ അനുമതിയുണ്ടെന്നും റോബിന്‍ പറയുന്നു. പെണ്‍കുട്ടിയെയും കുഞ്ഞിനെയും സംരക്ഷിച്ചുകൊള്ളാമെന്നും ശിക്ഷ പരമാവധി കുറയ്ക്കണമെന്നുമാണ് ഫാ. റോബിന്റെ ആവശ്യം.

Other News in this category4malayalees Recommends