യുകെയിലും യുഎസിലും നടത്തിക്കൊണ്ടിരിക്കുന്ന കോവിഡ്-19 വാക്‌സിന്‍ പരീക്ഷണങ്ങളില്‍ നിര്‍ണായക വിജയം; പരീക്ഷണാര്‍ത്ഥം വാക്‌സിന്‍ കുത്തി വച്ചവരില്‍ കൊറോണക്കെതിരായ പ്രതിരോധം വളരുന്നു; സെപ്റ്റംബറോടെ വാക്‌സിന്‍ പുറത്തിറക്കാനാവുമെന്ന് യുകെ സയന്റിസ്റ്റുകള്‍

യുകെയിലും യുഎസിലും നടത്തിക്കൊണ്ടിരിക്കുന്ന കോവിഡ്-19 വാക്‌സിന്‍ പരീക്ഷണങ്ങളില്‍ നിര്‍ണായക വിജയം; പരീക്ഷണാര്‍ത്ഥം വാക്‌സിന്‍ കുത്തി വച്ചവരില്‍ കൊറോണക്കെതിരായ പ്രതിരോധം വളരുന്നു; സെപ്റ്റംബറോടെ വാക്‌സിന്‍ പുറത്തിറക്കാനാവുമെന്ന് യുകെ സയന്റിസ്റ്റുകള്‍
ലോകം ഫലപ്രദമായ കോവിഡ്-19 വാക്‌സിനടുത്തെത്തിയെന്ന് യുകെയില്‍ നിന്നും യുഎസില്‍ നിന്നുമുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം യുകെയിലും യുഎസിലും നടന്ന രണ്ട് നിര്‍ണായകമായ വാക്‌സിന്‍ പരീക്ഷണങ്ങള്‍ നാഴികക്കല്ലുകളായിരിക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇവിടങ്ങളില്‍ പരീക്ഷണാര്‍ത്ഥം വളണ്ടിയര്‍മാരില്‍ ജാബുകള്‍ കുത്തി വച്ചതിനെ തുടര്‍ന്ന് അവരില്‍ കോവിഡിനെതിരെ പ്രതിരോധമുണ്ടായതിന്റെ സൂചനകള്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

സെപ്റ്റംബറോടെ ജാബ് പുറത്തിറക്കാന്‍ സാധിക്കുമെന്ന് തങ്ങള്‍ക്ക് 80 ശതമാനം ആത്മവിശ്വാസമുണ്ടായിരിക്കുന്നുവെന്നാണ് യുകെ സയന്റിസ്റ്റുകള്‍ പറയുന്നത്. പരീക്ഷണത്തില്‍ പങ്കെടുത്ത് മരുന്ന് സ്വീകരിച്ചവരില്‍ കൊറോണക്കെതിരെ പോരാടുന്ന ആന്റിബോഡികളും കില്ലര്‍ ടി-സെല്ലുകളും വികസിച്ചിട്ടുണ്ടെന്നാണ് ഇത് സംബന്ധിച്ച പരീക്ഷണങ്ങളിലൂടെ വെളിപ്പെട്ടിരിക്കുന്നത്.ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി അസ്ട്രാസെനെക എന്ന കമ്പനിയുമായി ചേര്‍ന്നുണ്ടാക്കിയ മരുന്ന് കുത്തി വച്ചവരില്‍ കോവിഡിനെതിരെ പ്രതിരോധം വികസിച്ചിട്ടുണ്ട്.

മോഡേണ എന്ന അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി യുഎസില്‍ നടത്തിയിരിക്കുന്ന മരുന്ന് പരീക്ഷണങ്ങളുടെ ആദ്യ ഘട്ടങ്ങളും ആശാവഹമാണെന്നും ഈ മരുന്ന് കുത്തി വച്ചവരിലും കൊറോണക്കെതിരായ പ്രതിരോധം വികസിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ട് പരീക്ഷണങ്ങളും വെവ്വേറെ എക്‌സ്പിരിമെന്റല്‍ ജാബുകളിലാണ് പ്രവര്‍ത്തിക്കുന്നത്. മാസങ്ങളായി ഇത് സംബന്ധിച്ച പരീക്ഷണങ്ങള്‍ സയന്റിസ്റ്റുകള്‍ നടത്തി വരുകയാണ്. പരീക്ഷണം പൂര്‍ണമായി വിജയിച്ചാല്‍ മില്യണ്‍ കണക്കിന് പേരെ കൊറോണ എന്ന മഹാമാരിയുടെ പിടിയില്‍ നിന്നും അതുവഴിയുണ്ടാകുന്ന മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും.

ഓക്‌സ്‌ഫോര്‍ഡില്‍ വികസിപ്പിച്ച വാക്‌സിന്‍ നല്‍കിയവരില്‍ ആന്റിബോഡികളും ടി സെല്ലുകള്‍ എന്ന് വിൡക്കുന്ന വൈറ്റ് ബ്ലഡ് സെല്ലുകളും വികസിച്ചിട്ടുണ്ടെന്നും ഇവര്‍ക്ക് കൊറോണ ബാധിച്ചാല്‍ ഇവയിലൂടെ ഇവര്‍ക്ക അതിനെതിരെ പോരാടി പിടിച്ച് നില്‍ക്കാനാവുമെന്നുമാണ് സയന്റിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നത്. തങ്ങളുടെ പരീക്ഷണത്തില്‍ വിവിധ വ്യക്തികളില്‍ വ്യത്യസ്തതരത്തിലുള്ള വാക്‌സിനുകളാണ് കുത്തി വച്ചിരുന്നതെന്നും എല്ലാവരിലും കോവിഡിനെതിരായ ആന്റോബോഡികള്‍ വികസിച്ച് വന്നിരുന്നുവെന്നുമാണ് മസാച്ചുസെറ്റ്‌സ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മോഡേണ കമ്പനിയിലെ എക്‌സ്പര്‍ട്ടുകളും വെളിപ്പെടുത്തുന്നത്.

Other News in this category4malayalees Recommends