യുകെയില്‍ കോവിഡ് 19 കാരണമുള്ള തൊഴിലില്ലായ്മ ഇനിയും രൂക്ഷമാകും; കെയിലെ മൂന്നിലൊന്ന് സ്ഥാപനങ്ങളും ഒക്ടോബറിന് മുമ്പ് ജീവനക്കാരെ പിരിച്ചയക്കാന്‍ ഒരുങ്ങുന്നു;രാജ്യം അഭിമുഖീകരിക്കാന്‍ പോകുന്നത് 1980കള്‍ക്ക് ശേഷമുള്ള ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ

യുകെയില്‍ കോവിഡ് 19 കാരണമുള്ള തൊഴിലില്ലായ്മ ഇനിയും രൂക്ഷമാകും; കെയിലെ മൂന്നിലൊന്ന് സ്ഥാപനങ്ങളും ഒക്ടോബറിന് മുമ്പ് ജീവനക്കാരെ പിരിച്ചയക്കാന്‍ ഒരുങ്ങുന്നു;രാജ്യം അഭിമുഖീകരിക്കാന്‍ പോകുന്നത് 1980കള്‍ക്ക് ശേഷമുള്ള ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ
യുകെയില്‍ കോവിഡ് 19 കാരണമുള്ള തൊഴിലില്ലായ്മ പ്രതീക്ഷിച്ചതിനേക്കാള്‍ രൂക്ഷമാകുമെന്ന പ്രവചനം ശക്തമായി. ഫര്‍ലോ സ്‌കീം ഒക്ടോബറില്‍ അവസാനിക്കുന്നതിന് മുമ്പായി യുകെയിലെ മൂന്നിലൊന്ന് സ്ഥാപനങ്ങളും ജീവനക്കാരെ പിരിച്ചയക്കാന്‍ ഒരുങ്ങുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. രാജ്യത്ത് കൊറോണ ശമിച്ച് കൊണ്ടിരിക്കുന്നതിനാല്‍ വീടുകളിലിരുന്ന് ജോലി ചെയ്യുന്നത് അവസാനിപ്പിക്കാനും ഏവരെയും ജോലി സ്ഥലത്തേക്ക് തിരിച്ച് കൊണ്ടു വരാനും പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ മുന്നിട്ടിറങ്ങിയ വേളയിലാണ് തൊഴിലാളികെ പിരിച്ച് വിടാന്‍ നിരവധി സ്ഥാപനങ്ങള്‍ ഒരുങ്ങുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

7400 സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ബ്രിട്ടീഷ് ചേംബേര്‍സ് ഓഫ് കോമേഴ്‌സ് (ബിസിസി) നടത്തിയ പോളിലൂടെയാണ് ഞെട്ടിപ്പിക്കുന്ന ഈ സത്യം പുറത്ത് വന്നിരിക്കുന്നത്. ഇത് പ്രകാരം ഇവയില്‍ പത്തില്‍ മൂന്ന് സ്ഥാപനങ്ങളും ഒക്ടോബറില്‍ ഫര്‍ലോ സ്‌കീം അവസാനിക്കുന്നതിന് മുമ്പ് തങ്ങളുടെ തൊഴില്‍ സേനയെ വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ലോക്ക്ഡൗണ്‍ തുടങ്ങിയതിന് ശേഷം ഇതേ അളവില്‍ അതായത്28 ശതമാനം തൊഴിലാളികളെ ഇപ്പോള്‍ തന്നെ പിരിച്ച് വിട്ടതിന് പുറമെയാണിത്.

ഇതിനെ തുടര്‍ന്ന് 1980കള്‍ക്ക് ശേഷം രാജ്യത്തുണ്ടാകാന്‍ പോകുന്ന ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് അനുഭവിക്കാന്‍ പോകുന്നതെന്ന മുന്നറിയിപ്പും ശക്തമാണ്. ഇത്തരത്തില്‍ കൊറോണ തീര്‍ക്കുന്ന സാമ്പത്തിക പ്രത്യാഘാതം നേരത്തെ കണക്ക് കൂട്ടിയതിനേക്കാള്‍ എത്രയോ അധികമായിരിക്കമെന്നും തല്‍ഫലമായി മില്യണ്‍ കണക്കിന് പേര്‍ തൊഴില്‍ നഷ്ടപ്പെട്ട് വീട്ടിലിരിക്കേണ്ടുന്ന ഭീതിദമായ അവസ്ഥയാണ് വരാന്‍ പോകുന്നതെന്നും ആവര്‍ത്തിച്ച് മുന്നറിയിപ്പുണ്ട്.

ലോക്ക്ഡൗണിന് ശേഷം അടുത്തിടെ തുറന്ന റസ്‌റ്റോറന്റുകളിലും ഷോപ്പുകളിലും വളരെ കുറവ് കസ്റ്റമര്‍മാര്‍ മാത്രമേ എത്തുന്നുള്ളുവെന്നതിനാല്‍ ഇത്തരം സ്ഥാപനങ്ങളില്‍ നല്ലൊരു ശതമാനവും അടച്ച് പൂട്ടല്‍ ഭീഷണിയിലാണെന്നും അതിനാല്‍ ഇവിടങ്ങളിലെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കാമെന്ന ആശങ്കയും ശക്തമാണ്. ലോക്ക്ഡൗണ്‍ അവസാനിപ്പിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ തൊഴിലാളികളെയെല്ലാം അവരുടെ തൊഴിലിടങ്ങളിലേക്ക് തിരിച്ചെത്തിക്കുന്നതിന് വെള്ളിയാഴ്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പുതിയ ചട്ടക്കൂട്ട് പ്രഖ്യാപിച്ച് അധികം കഴിയുന്നതിന് മുമ്പാണ് രാജ്യത്ത് ഇനിയും പെരുകാനിരിക്കുന്ന തൊഴിലില്ലായ്മയെ സംബന്ധിച്ചുള്ള ഞെട്ടിപ്പിക്കുന്ന പ്രവചനങ്ങളും പുറത്ത് വന്നിരിക്കുന്നത്.

Other News in this category4malayalees Recommends