ബിസിസിഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലിയുടെ സഹോദരന് കൊറോണ; സഹോദരന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഗാംഗുലി സ്വയം നിരീക്ഷണത്തില്‍ പോയി

ബിസിസിഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലിയുടെ സഹോദരന് കൊറോണ; സഹോദരന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഗാംഗുലി സ്വയം നിരീക്ഷണത്തില്‍ പോയി

ബിസിസിഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലിയുടെ സഹോദരന് കൊറോണ. ഗാംഗുലിയുടെ മൂത്ത സഹോദരന്‍ സ്‌നേഹാശിഷ് ഗാംഗുലിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


സഹോദരന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഗാംഗുലി സ്വയം നിരീക്ഷണത്തില്‍ പോയി. വീട്ടില്‍ തന്നെയാണ് അദ്ദേഹം നിരീക്ഷണത്തിലുള്ളത് എന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.കൊല്‍ക്കത്തയിലെ ബെല്ല വ്യൂ ആശുപത്രിയിലാണ് സ്‌നേഹാശിഷ് ഗാംഗുലിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്നേഹാശിഷിന് കടുത്ത പനി പ്രകടമായിരുന്നു. ഇതേ തുടര്‍ന്നാണ് സ്രവങ്ങള്‍ പരിശോധനയ്ക്കായി അയച്ചത്. പരിശോധന ഫലം ഇന്ന് രാവിലെയോടെയാണ് ലഭിച്ചത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Other News in this category4malayalees Recommends