കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ യു.ഡി.എഫ് നടത്താനിരുന്ന സമരപരിപാടികള്‍ ജൂലൈ 31 വരെ മാറ്റിവെച്ചു; യുവജന പ്രസ്ഥാനങ്ങള്‍ക്കും ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയതായി ബെന്നി ബെഹന്നാന്‍

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ യു.ഡി.എഫ് നടത്താനിരുന്ന സമരപരിപാടികള്‍ ജൂലൈ 31 വരെ മാറ്റിവെച്ചു; യുവജന പ്രസ്ഥാനങ്ങള്‍ക്കും ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയതായി ബെന്നി ബെഹന്നാന്‍

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ യു.ഡി.എഫ് നടത്താനിരുന്ന സമരപരിപാടികള്‍ ജൂലൈ 31 വരെ മാറ്റിവെച്ചെന്ന് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ അറിയിച്ചു. യുവജന പ്രസ്ഥാനങ്ങള്‍ക്കും ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയതായും കണ്‍വീനര്‍ വ്യക്തമാക്കി.


അതേ സമയം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതല്‍ വ്യക്തമായി വരുകയാണെന്ന് ബെന്നി ബെഹന്നാല്‍ പറഞ്ഞു. ഓഫീലുള്ള പലര്‍ക്കും സ്വര്‍ണക്കടത്ത് കേസില്‍ അകപ്പെട്ടവരുമായി ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

അതിനിടെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളുമായി ബന്ധപ്പെട്ടതിന് കസ്റ്റംസ് ചോദ്യം ചെയ്ത മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരെ ഉടന്‍ നടപടി ഉണ്ടായേക്കും. ഇന്ന് തന്നെ വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് വിവരം. ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലെ ജാഗ്രത കുറവ് മുതല്‍ പദവി ദുര്‍വിനിയോഗം വരെയുള്ള ആക്ഷേപം ശിവശങ്കറിനെതിരെ നിലവിലുണ്ട്. ഇക്കാര്യത്തിലാണ് സമിതി അന്വേഷണം നടത്തുന്നത്.

Other News in this category4malayalees Recommends