തൊലിപ്പുറത്ത് തടിപ്പ് കാണുമ്പോള്‍ അലര്‍ജിയോ മറ്റോ ആണെന്ന് കരുതി അവഗണിക്കരുത്; ഇത് കൊവിഡ് 19ന്റെ ആദ്യ ലക്ഷണമാകാം; നിര്‍ണായക പഠനവുമായി ലണ്ടന്‍ കിങ്സ് കോളേജിലെ ശാസ്ത്രജ്ഞന്മാര്‍

തൊലിപ്പുറത്ത് തടിപ്പ് കാണുമ്പോള്‍ അലര്‍ജിയോ മറ്റോ ആണെന്ന് കരുതി അവഗണിക്കരുത്; ഇത് കൊവിഡ് 19ന്റെ ആദ്യ ലക്ഷണമാകാം; നിര്‍ണായക പഠനവുമായി ലണ്ടന്‍ കിങ്സ് കോളേജിലെ ശാസ്ത്രജ്ഞന്മാര്‍

തൊലിപ്പുറത്തെ തടിപ്പ് കൊവിഡ് ലക്ഷണമാണെന്ന ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ലണ്ടന്‍ കിങ്സ് കോളേജിലെ ശാസ്ത്രജ്ഞന്മാരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മരിയോ ഫാല്‍ച്ചിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. കൊവിഡ് പോസിറ്റീവായ 8.8 ശതമാനം പേരിലും ഈ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ എന്‍എച്ച്എസ് അംഗീകരിച്ചിട്ടുള്ള കോവിഡ് ലക്ഷണങ്ങളുടെ ലിസ്റ്റില്‍ ഇത് കൂടി ഉള്‍പ്പെടുത്തണമെന്ന് ശാസ്ത്രജ്ഞര്‍ സര്‍ക്കാരിനോടും അധികൃതരോടും ആവശ്യപ്പെട്ടു.


തൊലിപ്പുറത്തെ തടിപ്പ് അവഗണിച്ച് വിടുന്നത് പതിവാണ്. മറ്റ് രോഗങ്ങലോ അലര്‍ജിയോ ആണെന്ന നിഗമനത്തിലാണ് പലരും ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഇത് കൊവിഡ്-19 ബാധയുടെ ആദ്യ ലക്ഷണമാണെന്ന് വിദഗ്ധര്‍ പറയുന്നു. 2020 മാര്‍ച്ച് മുതല്‍ നടത്തിയ പഠനങ്ങളില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ജേണല്‍ ഓഫ് അമേരിക്കന്‍ അക്കാദമി ഓഫ് ഡെര്‍മറ്റോളജിയില്‍ നടത്തിയ ഒരു പഠനത്തില്‍ ഒരു കൊവിഡ് -19 പോസിറ്റീവ് രോഗിക്ക് ചര്‍മ്മത്തില്‍ തടിപ്പ് രൂപപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്നു. എന്നാല്‍ ഇത് ഡെങ്കിപ്പനിയുടെ ലക്ഷണമാകാമെന്നാണ് ആദ്യം കരുതിയതെന്നും പഠനം പറയുന്നു. ചര്‍മ്മത്തിലെ മാറ്റങ്ങള്‍ ശരിയായി തിരിച്ചറിയാന്‍ കഴിയാത്തതാണ് ഇതിന് കാരണമെന്നും വിദഗ്ധര്‍ പറയുന്നു.

കൊവിഡിന്റെ ലക്ഷണങ്ങള്‍ പലവിധത്തിലുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പനി, തുടര്‍ച്ചയായ ചുമ എന്നിവയ്ക്കു പുറമേ മണവും രുചിയും നഷ്ടപ്പെടുന്നതും കൊവിഡിന്റെ ലക്ഷണമാണെന്ന് നേരത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തൊലിപ്പുറത്തെ തടിപ്പ് കൊവിഡിന്റെ ലക്ഷമാണെന്ന വിശദീകരണങ്ങളും പഠനങ്ങളും പുറത്തുവന്നത്. അതേസമയം, ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. ലണ്ടന്‍ കിങ്സ് കോളേജിലെ ശാസ്ത്രജ്ഞന്മാരുടെ പഠനം ലോകാരോഗ്യ സംഘനടയുടെ ശ്രദ്ധയിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.


Other News in this category4malayalees Recommends