തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മി ഇന്ത്യ വിട്ടു; അറ്റാഷെ നാടുവിട്ടത് സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതിന് പിന്നാലെ

തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മി ഇന്ത്യ വിട്ടു; അറ്റാഷെ നാടുവിട്ടത് സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതിന് പിന്നാലെ

തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മി ഇന്ത്യ വിട്ടു. തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിയിലേക്ക് കടന്ന ഇയാള്‍ രണ്ടു ദിവസം മുന്‍പാണ് യുഎയിലേക്ക് കടന്നത്. ഞായറാഴ്ചയാണ് ഇയാള്‍ ഡല്‍ഹിയിലെത്തിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് അറ്റാഷെയുടെ സഹായം ലഭിച്ചിട്ടുണ്ട് എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരുന്ന സാചര്യത്തിലാണ് അറ്റാഷെ നാടുവിട്ടത്.കേസുമായി ബന്ധപ്പെട്ട് അറ്റാഷെയെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ ആലോചിച്ചിരുന്നു. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാനിരിക്കെയാണ് ഇയാള്‍ യുഎഇ(UAE)യിലേക്ക് കടന്നത്. യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ പേരിലാണ് സ്വപ്ന സുരേഷും സരിത്തും സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.


Other News in this category



4malayalees Recommends