യുഎസില്‍ കൊറോണ മരണങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണത്തിലും കുത്തനെ ഉയര്‍ച്ച; ഇന്നലെ മാത്രം മരിച്ചത് 1289 പേര്‍; 24 മണിക്കൂറിനിടെ പുതിയ 96018 രോഗികള്‍; മൊത്തം കൊറോണ മരണം 140,478 ആയും മൊത്തം രോഗികളുടെ എണ്ണം 3,644,564 ആയും വര്‍ധിച്ചു; യുഎസിന് രക്ഷില്ലേ.?

യുഎസില്‍ കൊറോണ മരണങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണത്തിലും കുത്തനെ ഉയര്‍ച്ച; ഇന്നലെ മാത്രം മരിച്ചത് 1289 പേര്‍; 24 മണിക്കൂറിനിടെ പുതിയ 96018 രോഗികള്‍; മൊത്തം കൊറോണ മരണം 140,478 ആയും മൊത്തം രോഗികളുടെ എണ്ണം 3,644,564 ആയും വര്‍ധിച്ചു; യുഎസിന് രക്ഷില്ലേ.?

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണങ്ങള്‍ കുതിച്ചുയര്‍ന്ന് 1289ല്‍ എത്തിയെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ചത്തെ പ്രതിദിന മരണമായ 942 ആയും തിങ്കളാഴ്ചത്തെ പ്രതിദിന മരണമായ 463 ആയും ഞായറാഴ്ചത്തെ കൊറോണ മരണമായ 381മായും ശനിയാഴ്ചത്തെ പ്രതിദിന മരണമായ 687 ആയും വെള്ളിയാഴ്ചത്തെ മരണമായ 888 ആയും താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ പെരുപ്പമാണുള്ളത്. എന്നാല്‍ വ്യാഴാഴ്ചത്തെ മരണമായ 1519 ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ കുറവാണുള്ളത്.


ഇന്നലെ തിരിച്ചറിഞ്ഞ പുതിയ രോഗികളുടെ എണ്ണം 96018 ആണെന്നതും ആശങ്കയേറ്റുന്നു. ചൊവ്വാഴ്ചത്തെ പുതിയ രോഗികളുടെ എണ്ണമായ 69,063ആയും ഞായറാഴ്ച തിരിച്ചറിഞ്ഞ പുതിയ രോഗികളുടെ എണ്ണമായ 58,396 ഉം ആയും ശനിയാഴ്ചത്തെ പ്രതിദിന രോഗികളുടെ എണ്ണമായ 62,965 ആയും വെള്ളിയാഴ്ച തിരിച്ചറിഞ്ഞ പുതിയരോഗികളുടെ എണ്ണമായ72452 ആയും താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ വര്‍ധനവാണുള്ളത്.

യുഎസിലെ മൊത്തം കൊറോണ മരണം 140,478 ആയും മൊത്തം രോഗികളുടെ എണ്ണം 3,644,564 ഉം ആയാണ് വര്‍ധിച്ചിരിക്കുന്നത്.രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണമാകട്ടെ 1,647,032ആയിത്തീര്‍ന്നിട്ടുണ്ട്.ഏറ്റവും കൂടുതല്‍ മരണവും രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മുക്തിയുണ്ടായിട്ടില്ല.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 32,445 മരണങ്ങളും 428,303 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.

ന്യൂജഴ്സിയില്‍ 15,639മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 181,366 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.മസാച്ചുസെറ്റ്സില്‍ കോവിഡ് ബാധിച്ച് 111,827 പേര്‍ രോഗികളായപ്പോള്‍ 8,330പേരാണ് മരിച്ചത്.ഇല്ലിനോയ്സില്‍ കൊറോണ മരണങ്ങള്‍ 7,394 ഉം രോഗികളുടെ എണ്ണം 155,931 ആണ്.പെന്‍സില്‍ വാനിയയില്‍ രോഗികളുടെ എണ്ണം 100,378 ഉം മരണം 6,963 ഉം ആണ്.മിച്ചിഗനില്‍ 6,321 പേര്‍ മരിക്കുകയും 77,198 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തുടരുന്ന ആശങ്കാജനകമായ സാഹചര്യം തുടരുകയാണെന്നാണ് പുതിയ കണക്കുകള്‍ മുന്നറിയിപ്പേകുന്നത്.



Other News in this category



4malayalees Recommends