കാനഡയില്‍ കോവിഡ് 19 മരണങ്ങള്‍ വര്‍ധിച്ചതിന് പ്രധാന കാരണം ഇവിടുത്തെ നല്ല ഹെല്‍ത്ത് കെയര്‍ സിസ്റ്റം..!; ഇവിടുത്തെ നല്ല ആരോഗ്യ സംവിധാനം കാരണം ഗുരുതരരോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ദീര്‍ഘായുസ്; ഇത്തരക്കാര്‍ക്ക് കൊറോണ വന്ന് വേഗം മരിക്കുന്നു

കാനഡയില്‍ കോവിഡ് 19 മരണങ്ങള്‍ വര്‍ധിച്ചതിന് പ്രധാന കാരണം ഇവിടുത്തെ നല്ല ഹെല്‍ത്ത് കെയര്‍ സിസ്റ്റം..!; ഇവിടുത്തെ നല്ല ആരോഗ്യ സംവിധാനം കാരണം ഗുരുതരരോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ദീര്‍ഘായുസ്; ഇത്തരക്കാര്‍ക്ക് കൊറോണ വന്ന് വേഗം മരിക്കുന്നു

കുറഞ്ഞ ഹെല്‍ത്ത് കെയര്‍ വിഭവങ്ങളുള്ള രാജ്യങ്ങളിലേതിനേക്കാള്‍ കാനഡയില്‍ കോവിഡ് 19 മരണങ്ങള്‍ വര്‍ധിച്ചതിന് പ്രധാന കാരണം ഇവിടുത്തെ നല്ല ഹെല്‍ത്ത് കെയര്‍ സിസ്റ്റമാണെന്ന വിചിത്രമായ കണ്ടെത്തലുമായി ഗവേഷകര്‍ രംഗത്തെത്തി. അതായത് കാനഡയില്‍ നല്ല ഹെല്‍ത്ത് കെയര്‍ സിസ്റ്റമുള്ളതിനാല്‍ ഹൃദ്രോഗം പോലുള്ള ഗുരുതര രോഗങ്ങളുള്ളവര്‍ പോലും ദീര്‍ഘകാലം ജീവിക്കുന്നുവെന്നും ഇത്തരക്കാര്‍ക്ക് കൊറോണ പിടിപെട്ടാല്‍ മരിക്കാന്‍ സാധ്യതയേറെയാണെന്നും ഇത്തരക്കാര്‍ കൂടുതലായതിനാലാണ് കാനഡയില്‍ കോവിഡ് മരണങ്ങള്‍ മോശപ്പെട്ട ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങളിലേതിനേക്കാള്‍ ഏറിയിരിക്കുന്നതെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.


ഹാര്‍ട് ആന്‍ഡ് സ്ട്രോക്കിന്റെ നേതൃത്വത്തില്‍ നടത്തിയ നിര്‍ണായക ഗവേഷണമാണ് വിചിത്രമായ ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. കൊറോണ ഭീഷണി കാരണം ആയിരക്കണക്കിന് കാര്‍ഡിയോവാസ്‌കുലര്‍ പ്രക്രിയകളും അനുബന്ധ ട്രീറ്റ്മെന്റുകളും കാനഡയില്‍ നീട്ടി വച്ചതും ഇവിടെ കൊറോണ കാരണമുള്ള മരണങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമായെന്നും ഈ ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.

നല്ല മെഡിക്കല്‍ കെയറും ടെക്നോളജിയും ചികിത്സാ രംഗത്തുണ്ടായാല്‍ പോലും കോവിഡിന്റെ പ്രത്യാഘാതം കുറയ്ക്കാനാവില്ലെന്നാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്നാണ് ഈ ഗവേഷണത്തിന് നേതൃത്വം നല്‍കിയ സിന്‍ഡി യിപ് പറയുന്നത്. കുറഞ്ഞ ഹൃദയാരോഗ്യത്തിന്റെ അപകടസാധ്യതയെ കുറച്ച് കാണുന്ന കണ്ടെത്തലും ഈ ഗവേഷണത്തിലൂടെയുണ്ടായിരിക്കുന്നുവെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. രാജ്യത്തെ ചികിത്സാ സംവിധാനങ്ങള്‍ ഏറെ ഗുണമുള്ളതാണെങ്കിലും കൊറോണയുടെ ആഘാതം കുറയ്ക്കാന്‍ അത് പര്യാപ്തമല്ലെന്നാണ് ഹാര്‍ട്ട് ആന്‍ഡ് സ്ട്രോക്കിലെ ഡാറ്റ നോളജ് മാനേജ്മെന്റ് ഡയറക്ടര്‍ കൂടിയായ സിന്‍ഡി മുന്നറിയിപ്പേകുന്നു.


Other News in this category4malayalees Recommends