വിക്ടോറിയയില്‍ നിന്നും സൗത്ത് ഓസ്‌ട്രേലിയയിലേക്ക് എത്തുന്നവര്‍ കോവവിഡ് 19 ടെസ്റ്റിന് നിര്‍ബന്ധമായും വിധേയരാകണം; ഇല്ലെങ്കില്‍ തത്സമയം 1000 ഡോള്‍ പിഴ അടക്കേണ്ടി വരും; കാരണം വിക്ടോറിയയിലെ കൊറോണപ്പെരുപ്പം; സൗത്ത് ഓസ്‌ട്രേലിയയില്‍ പുതിയ കേസ്

വിക്ടോറിയയില്‍ നിന്നും സൗത്ത് ഓസ്‌ട്രേലിയയിലേക്ക് എത്തുന്നവര്‍ കോവവിഡ് 19 ടെസ്റ്റിന് നിര്‍ബന്ധമായും വിധേയരാകണം; ഇല്ലെങ്കില്‍ തത്സമയം 1000 ഡോള്‍ പിഴ അടക്കേണ്ടി വരും; കാരണം വിക്ടോറിയയിലെ കൊറോണപ്പെരുപ്പം; സൗത്ത് ഓസ്‌ട്രേലിയയില്‍ പുതിയ കേസ്
വിക്ടോറിയയില്‍ നിന്നും സൗത്ത് ഓസ്‌ട്രേലിയയിലേക്ക് എത്തുന്നവര്‍ കോവവിഡ് 19 ടെസ്റ്റിന് വിസമ്മതിച്ചാല്‍ അത്തരക്കാര്‍ക്ക് മേല്‍ 1000 ഡോളര്‍ പിഴ ചുമത്താനുള്ള കടുത്ത തീരുമാനവുമായി സൗത്ത് ഓസ്ട്രലിയന്‍ സര്‍ക്കാര്‍ രംഗത്തെത്തി. രണ്ടാഴ്ചക്കിടെ സൗത്ത് ഓസ്‌ട്രേലിയയില്‍ ഇതാദ്യമായി കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് കടുത്ത മുന്‍കരുതല്‍ സ്‌റ്റേറ്റില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിക്ടോറിയയില്‍ സമീപ വാരങ്ങളിലായി പുതിയ കോവിഡ് കേസുകള്‍ വര്‍ധിച്ച് കൊണ്ടിരിക്കുന്നത് സൗത്ത് ഓസ്‌ട്രേലിയക്ക് കടുത്ത ഭീഷണി സൃഷ്ടിക്കുന്നതിനാലാണ് അവിടെ നിന്നുമെത്തുന്നവര്‍ക്ക് നിര്‍ബന്ദിത ടെസ്റ്റ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സൗത്ത് ഓസ്‌ട്രേലിയയില്‍ ഏറ്റവും പുതിയ കോവിഡ് കേസ് വിക്ടോറിയയില്‍ നിന്നെത്തിയ സ്ത്രീക്കാണ് സ്തിരീകരിച്ചിരിക്കുന്നതെന്നതും നിയമം കര്‍ക്കശമാക്കാന്‍ സൗത്ത് ഓസ്‌ട്രേലിയയെ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് പ്രീമിയര്‍ സ്റ്റീവന്‍ മാര്‍ഷല്‍ പറയുന്നത്. വിക്ടോറിയയില്‍ വച്ച് രണ്ട് പ്രാവശ്യം ടെസ്റ്റിന് വിധേയയായപ്പോള്‍ ഈ സ്ത്രീക്ക് നെഗറ്റീവ് റിസല്‍ട്ടായിരുന്നുവെന്നും എന്നാല്‍ സൗത്ത് ഓസ്‌ട്രേലിയയിലെത്തിയ ശേഷം ഇവര്‍ക്ക് പോസിറ്റീവാകുകയായിരുന്നുവന്നും മാര്‍ഷല്‍ വെളിപ്പെടുത്തുന്നു.

എന്നാല്‍ ഈ സ്ത്രീയില്‍ നിന്നും മറ്റാര്‍ക്കും രോഗബാധയുണ്ടായിട്ടില്ലെന്നും പ്രീമിയര്‍ വ്യക്തമാക്കുന്നു.ഈ സ്ത്രീ ഐസൊലേഷനില്‍ ആയതിനാല്‍ കുടുംബത്തിലെ മറ്റാര്‍ക്കും സമ്പര്‍ക്കമുണ്ടായിട്ടില്ല. ഞായറാഴ്ചയായിരുന്നു ഇവര്‍ മെല്‍ബണില്‍ നിന്നുമുള്ള വിമാനത്തില്‍ സൗത്ത് ഓസ്‌ട്രേലിയയിലെത്തിയതെന്നാണ് ഡെപ്യൂട്ടി ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസറായ മൈക്ക് കുസാക്ക് പറയുന്നത്. വിക്ടോറിയില്‍ നിന്നുമെത്തുന്നവര്‍ കോവിഡ് ടെസ്റ്റിന് നിര്‍ബന്ധമായും വിധേയരാകണമെന്നും അതിന് വഴങ്ങാത്തവര്‍ക്ക് മേല്‍ തത്സമയം 1000 ഡോളര്‍ പിഴക്ക് വിധേയമാക്കുമെന്നും മാര്‍ഷല്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends