കാനഡയിലെ ഹെല്‍ത്ത് ചാരിറ്റികള്‍ വന്‍ സാമ്പത്തിക പ്രശ്‌നത്തില്‍ ; കാരണം കൊറോണ മൂലം വരുമാനം കുത്തനെ ഇടിഞ്ഞതിനാല്‍; തല്‍ഫലമായി മറ്റ് രോഗികള്‍ക്കുള്ള പിന്തുണ കുറയുകയും രോഗഗവേഷണങ്ങള്‍ മന്ദീഭവിക്കുകയും ചെയ്തു; ചാരിറ്റികള്‍ക്ക് 375 മില്യണ്‍ ഡോളറിന്റെ നഷ്ടം

കാനഡയിലെ ഹെല്‍ത്ത് ചാരിറ്റികള്‍ വന്‍ സാമ്പത്തിക പ്രശ്‌നത്തില്‍ ; കാരണം കൊറോണ മൂലം വരുമാനം കുത്തനെ ഇടിഞ്ഞതിനാല്‍; തല്‍ഫലമായി മറ്റ് രോഗികള്‍ക്കുള്ള പിന്തുണ കുറയുകയും രോഗഗവേഷണങ്ങള്‍ മന്ദീഭവിക്കുകയും ചെയ്തു; ചാരിറ്റികള്‍ക്ക് 375 മില്യണ്‍ ഡോളറിന്റെ നഷ്ടം

കാനഡയില്‍ കൊറോണ തീര്‍ത്ത പ്രതിസന്ധി കാരണം രാജ്യത്തെ ഹെല്‍ത്ത് ചാരിറ്റികളുടെ വരുമാനം നഷ്ടമാവുകയും അവ വന്‍ പ്രതിസന്ദിയിലാവുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട്. സാധാരണ ലഭിക്കുന്ന ഫണ്ടില്‍ പകുതി ഇത്തരം ചാരിറ്റികള്‍ക്ക് ഈ വര്‍ഷം നഷ്ടമാകുമെന്ന മുന്നറിയിപ്പാണ് ശക്തമായിരിക്കുന്നത്. ഫണ്ട് സ്വരൂപണത്തിനായി ഇത്തരം ചാരിറ്റികള്‍ വര്‍ഷം തോറും നടത്തി വരുന്ന മിക്ക പരിപാടികളും ഓണ്‍ലൈനിലേക്ക് മാറ്റിയതിനാല്‍ ഇവരുടെ വരുമാനം ഏറെക്കൂറെ നിലച്ച മട്ടാണ്.


ഇത്തരം ചാരിറ്റികള്‍ക്കുള്ള വരുമാനം നിലച്ചിരിക്കുന്നതിനാല്‍ രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണത്തില്‍ കാലതാമസമുണ്ടാകുന്നതിനും മറ്റ് പല രോഗങ്ങളാല്‍ നരകിക്കുന്നവര്‍ക്കുള്ള പിന്തുണ കുറയുകയും ചെയ്തിരിക്കുന്നുവെന്നും മുന്നറിയിപ്പുണ്ട്. കാനഡയിലെ ഹെല്‍ത്ത് ചാരിറ്റികളുടെ കൂട്ടായ്മയായ ദി ഹെല്‍ത്ത് ചാരിറ്റീസ് കോലിഷന്‍ ഓഫ് കാനഡ വാക്ക്അത്തോന്‍സ്, ഗാലാസ്, മറ്റ് ഫണ്ട് റൈസിംഗ് ഇവന്റുകള്‍ തുടങ്ങിയവ നടത്തുകയും വര്‍ഷത്തില്‍ ഏതാണ്ട് 650 മില്യണ്‍ ഡോളര്‍ സമാഹരിക്കുകയും ചെയ്യാറുണ്ട്.

കാനഡയില്‍ കോവിഡ് പ്രതിരോദത്തിന്റെ ഭാഗമായി സാമൂഹിക അകലനിയമങ്ങള്‍ കര്‍ക്കശമാക്കിയതിനെ തുടര്‍ന്ന് ഇത്തരം ഇവന്റുകള്‍ നടത്താന്‍ സാധിക്കാതെ പോവുകയും വരുമാനത്തില്‍ 50 ശതമാനത്തിലധികം അതായത് 375 മില്യണ്‍ ഡോളറിന്റെ ഇടിവുണ്ടായെന്നുമാണ് ദി ഹെല്‍ത്ത് ചാരിറ്റീസ് കോലിഷന്‍ ഓഫ് കാനഡയിലെ അംഗങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇത്തരത്തില്‍ വരുമാനം കുറഞ്ഞതിനാല്‍ തങ്ങള്‍ക്ക് ആവശ്യക്കാര്‍ക്ക് മൊബിലിറ്റി ചെയറുകള്‍ ,ഹോസ്പിറ്റല്‍ ബെഡുകള്‍, സീലിംഗ് ലിഫ്റ്റുകള്‍, തുടങ്ങിയവ ലഭ്യമാക്കാന്‍ സാധിക്കുന്നില്ലെന്നാണ് കോലിഷന്റെ സിഇഒ ആയ ടാമ്മി മൂറെ വെളിപ്പെടുത്തുന്നത്.

Other News in this category



4malayalees Recommends