ചരിത്ര ദൗത്യം നിറവേറ്റി വെല്‍ഫെയര്‍ കേരള കുവൈത്ത്; ആദ്യ സൌജന്യ ചാര്‍ട്ടര്‍ വിമാനം കോഴിക്കോട്ടേക്ക് പറന്നു

ചരിത്ര ദൗത്യം നിറവേറ്റി വെല്‍ഫെയര്‍ കേരള കുവൈത്ത്; ആദ്യ സൌജന്യ ചാര്‍ട്ടര്‍ വിമാനം കോഴിക്കോട്ടേക്ക് പറന്നു

കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയില്‍ ദുരിതകാലം തള്ളി നീക്കിയ പ്രവാസികളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് വെല്‍ഫെയര്‍ കേരള കുവൈത്ത് ഒരുക്കിയ സൌജന്യ ചാര്‍ട്ടര്‍ വിമാനം ശനിയാഴ്ച കോഴിക്കോട്ടേക്ക് പറന്നു . ഉച്ചക്ക് 1:30 ന് കുവൈത്ത് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 5 ല്‍ നിന്നും പുറപ്പെട്ട വിമാനം ഇന്ത്യന്‍ സമയം രാത്രി 8:30 ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങും... 4 കൈകുഞ്ഞുകള്‍ ഉള്‍പ്പെടെ 164 യാത്രയക്കാരാണ് കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ള ആദ്യ സൌജന്യ ചാര്‍ട്ടര്‍ വിമാനത്തില്‍ നാടണയുന്നത് . പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ ജസീറ എയര്‍വേസുമായി സഹകരിച്ച് ജനകീയ പങ്കാളിത്തത്തോടെയാണ് ഇത്രയും പേര്‍ക്ക് യാത്രാ സൗകര്യം ഒരുക്കിയത് .


മുഴുവന്‍ യാത്രക്കാര്‍ക്ക് പൂര്‍ണ്ണമായും സൌജന്യമായാണ് യാത്രാ സൗകര്യം ഒരുക്കിയിരിക്കുന്നത് . യാത്രക്കാര്‍ക്കുള്ള പി.പി.ഇ കിറ്റുകളും ലഖുഭക്ഷണവും എയര്‍പോര്‍ട്ടില്‍ വെച്ചു ടീം വെല്‍ഫെയര്‍ വളണ്ടിയര്‍മാര്‍ വിതരണം ചെയ്തു. എല്ലാ യാത്രക്കാര്‍ക്കും പോക്കറ്റ് മണിയായി 2500 രൂപ മൂല്യമുള്ള 10 ദീനാര്‍ വീതം നല്കിയത് പ്രതിസന്ധി കാലത്ത് ഒന്നുമില്ലാതെ മടങ്ങുന്നവര്‍ക്ക് വലിയ ആശ്വാസമായി. .

ലഭിച്ച അപേക്ഷകളില്‍ നിന്നും രോഗികള്‍ , പ്രായാധിക്യമുള്ളവര്‍ , ജോലി നഷ്ടപ്പെട്ടവര്‍ , തുച്ഛ വരുമാനക്കാരായ മറ്റു പ്രവാസികള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് യാത്രക്കാരുടെ അന്തിമ ലിസ്റ്റ് തയ്യാറാക്കിരുന്നത് . ജനകീയ പങ്കാളിത്തത്തോടെയുള്ള ചാര്‍ട്ടര്‍ വിമാന പദ്ധതിക്ക് പ്രവാസി സമൂഹത്തില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. നിരവധി പ്രവാസി സംഘടനകളും കൂട്ടായ്മകളും വ്യക്തികളും പിന്തുണയുമായി രംഗത്ത് വന്നു .

ഗള്‍ഫ് നാടുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള ചരിത്ര ദൌത്യം നിര്‍വ്വഹിക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ഇത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകട്ടെ എന്നും വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡന്റ് റസീന മുഹിയുദ്ധീന്‍ പറഞ്ഞു.

ഈ പദ്ധതിയുമായി സഹകരിച്ച സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും വ്യക്തികള്‍ക്കും അവര്‍ പ്രത്യേകം നന്ദി അറിയിച്ചു

അന്‍വര്‍ സയീദ് ചാര്‍ട്ടര്‍ വിമാന പദ്ധതിക്ക് നേതൃത്വം നല്‍കി . അന്‍വര്‍ ഷാജി, ഖലീലുറഹ്മാന്‍, ലായിക് , വിനോദ് പെരേര , അനിയന്‍ കുഞ്ഞ്, അശ്ക്കര്‍ മാളിയേക്കല്‍ , നജീബ് സി.കെ , ഷൌക്കത്ത് വളാഞ്ചേരി, വിഷ്ണു നടേശ് , ഷഫീര്‍, റഫീഖ് ബാബു എന്നിവര്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

Other News in this category4malayalees Recommends