കാനഡക്ക് ഈ നൂറ്റാണ്ടിന്റെ അവസാനം ആഗോള സാമ്പത്തിക രംഗത്ത് പിടിച്ച് നില്‍ക്കണമെങ്കില്‍ കുടിയേറ്റത്തിലൂടെ ജനസംഖ്യ വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ മുന്‍ഗണന നല്‍കണം; കാരണം 2100ല്‍ ലോകജനസംഖ്യ കുത്തനെ ഇടിഞ്ഞ് താഴുന്നതിനാല്‍

കാനഡക്ക് ഈ നൂറ്റാണ്ടിന്റെ അവസാനം ആഗോള സാമ്പത്തിക രംഗത്ത് പിടിച്ച് നില്‍ക്കണമെങ്കില്‍ കുടിയേറ്റത്തിലൂടെ ജനസംഖ്യ വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ മുന്‍ഗണന നല്‍കണം; കാരണം 2100ല്‍ ലോകജനസംഖ്യ കുത്തനെ ഇടിഞ്ഞ് താഴുന്നതിനാല്‍
ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴുേക്കും കാനഡക്ക് ആഗോള സമ്പദ് വ്യവസ്തയില്‍ മത്സരാത്മകമായി നിലനില്‍ക്കണമെങ്കില്‍ ഇവിടേക്കുള്ള കുടിയേറ്റത്തിന് വര്‍ധിച്ച മുന്‍ഗണനയേകണമെന്ന് ഒരു പുതിയ പഠനം നിര്‍ദേശിക്കുന്നു. അതായത് ആഗോള തലത്തില്‍ ജനസംഖ്യ താഴുമ്പോള്‍ കാനഡയിലെ ജനസംഖ്യാ വളര്‍ച്ചയെ നിയന്ത്രിക്കുക ഇവിടേക്കുള്ള കുടിയേറ്റമായിരിക്കുമെന്നാണ് ലാന്‍സെറ്റ് നടത്തിയ ഒരു പഠനം പ്രവചിക്കുന്നത്.

21ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള ജനസംഖ്യയില്‍ വന്‍ ഇടിവുണ്ടാകാന്‍ ആരംഭിക്കുമെന്നും ഈ പഠനം പ്രവചിക്കുന്നു. അതായത് 2064ല്‍ ആഗോള ജനസംഖ്യ 9.73 ബില്യണിലെത്തുമെന്നും 2100ല്‍ അത് 8.79 ബില്യണായി ചുരുങ്ങുമെന്നും ഈ പഠനം പ്രവചിക്കുന്നു. ഈ വേളയില്‍ കാനഡയ്ക്ക് ലോകത്ത് മത്സരാത്മകമായി പിടിച്ച് നില്‍ക്കണമെങ്കില്‍ ഇവിടേക്കുള്ള കുടിയേറ്റത്തിലൂടെ ജനസംഖ്യ വര്‍ധിപ്പിക്കേണ്ടി വരുമെന്നും ഈ പഠനം നടത്തിയ ഗവേഷകര്‍ നിര്‍ദേശിക്കുന്നു.

2078ല്‍ കാനഡയിലെ ജനസംഖ്യ 45.2 മില്യണിലെത്തുമെന്നും തുടര്‍ന്ന് അത് 44.1 മില്യണായി താഴുമെന്നും ഈ അവസരത്തില്‍ കുടിയേറ്റത്തിലൂടെ ജനസംഖ്യ വര്‍ധിപ്പിക്കുന്നതിന് രാജ്യം മുമ്പത്തേതിനേക്കാള്‍ മുന്‍ഗണന നല്‍കിയേ മതിയാവൂ എന്നും ഈ പഠനം നിര്‍ദേശിക്കുന്നു.കാനഡയിലെ ജനസംഖ്യാ വളര്‍ച്ചയെ കാലങ്ങളായി ഇവിടേക്കുള്ള കുടിയേറ്റമാണ് നിയന്ത്രിച്ച് വരുന്നത്. 2019ല്‍ രാജ്യത്തെ ജനസംഖ്യാ വളര്‍ച്ചയില്‍ 82 ശതമാനവും കുടിയേറ്റത്താലായിരുന്നു. 18 ശതമാനം വളര്‍ച്ച പുതിയവരുടെ പിറവിയിലൂടെയായിരുന്നു.

Other News in this category



4malayalees Recommends