സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; സല്‍മാന്‍ രാജാവിനെ റിയാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പിത്താശയ വീക്കത്തെ തുടര്‍ന്ന്

സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; സല്‍മാന്‍ രാജാവിനെ റിയാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പിത്താശയ വീക്കത്തെ തുടര്‍ന്ന്

പിത്താശയ വീക്കത്തെ തുടര്‍ന്ന് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 84കാരനായ രാജാവിനെ രാജ്യ തലസ്ഥാനമായ റിയാദിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ന്യൂസ് ഏജന്‍സിയായ എസ്പിഎയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

1954ലാണ് സല്‍മാന്‍ ആദ്യമായി സൗദി ഭരണസംവിധാനത്തില്‍ ഉള്‍പ്പെടുന്നത്. 19ആം വയസ്സില്‍ റിയാദിന്റെ ഡെപ്യൂട്ടി ഗവര്‍ണറായി സ്ഥാനമേറ്റ അദ്ദേഹം 1955ല്‍ സ്ഥാനമൊഴിച്ചു. 1963 ഫെബ്രുവരി 5ന് അദ്ദേഹം റിയാദ് ഗവര്‍ണറായി. 2011 നവംബര്‍ 5 വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടര്‍ന്നു. തുടര്‍ന്ന് പ്രതിരോധ മന്ത്രി, ഉപ പ്രധാനമന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 2012 ജൂണ്‍ 18ന് അദ്ദേഹത്തെ കിരീടാവകാശിയായി പ്രഖ്യാപിച്ചു. 2015 ജനുവരി 23ന്, 79 ആം വയസ്സില്‍ അദ്ദേഹം സൗദി ഭരണാധികാരിയായി.

Other News in this category

4malayalees Recommends