കാനഡയില്‍ ലോകമെമ്പാടുമുളള ടെക് ടാലന്റുകള്‍ക്ക് കോവിഡ് പ്രതിസന്ധിയിലും അവസരമേറെ; കമ്പനികള്‍ റിക്രൂട്ട്‌മെന്റ് തുടരുന്നു;കഴിവുറ്റ ടെക്‌നോളജി എക്‌സ്പര്‍ട്ടുകള്‍ക്ക് കാനഡയിലേക്ക് കുടിയേറാന്‍ നിരവധി പെര്‍മനന്റ് , ടെംപററി പാത്ത് വേകള്‍

കാനഡയില്‍ ലോകമെമ്പാടുമുളള ടെക് ടാലന്റുകള്‍ക്ക് കോവിഡ് പ്രതിസന്ധിയിലും അവസരമേറെ; കമ്പനികള്‍ റിക്രൂട്ട്‌മെന്റ് തുടരുന്നു;കഴിവുറ്റ ടെക്‌നോളജി എക്‌സ്പര്‍ട്ടുകള്‍ക്ക് കാനഡയിലേക്ക് കുടിയേറാന്‍ നിരവധി പെര്‍മനന്റ് , ടെംപററി പാത്ത് വേകള്‍
കാനഡയിലെ ടെക് മേഖല സമീപ വര്‍ഷങ്ങളിലായി വന്‍ വളര്‍ച്ചയാണ് പ്രകടിപ്പിക്കുന്നത്. തല്‍ഫലമായി ലോകമെമ്പാടുമുള്ള ടെക് വര്‍ക്കര്‍മാര്‍ക്ക് കാനഡയില്‍ വന്‍ അവസരങ്ങളും ലഭിച്ച് വരുന്നുണ്ട്. താരതമ്യേന ഉദാരമായ കുടിയേറ്റ നയം പുലര്‍ത്തുന്ന കാനഡ വിവിധ രാജ്യങ്ങളിലെ കഴിവുള്ള ടെക് വര്‍ക്കര്‍മാരെ വന്‍ തോതില്‍ സ്വാഗതം ചെയ്ത് മികച്ച അവസരങ്ങള്‍ പ്രദാനം ചെയ്ത് വരുന്നുമുണ്ട്. നിലവില്‍ കോവിഡ് പ്രതിസന്ധി മൂലം രാജ്യത്തേക്കുള്ള കുടിയേറ്റത്തിന്റെ താളം തെറ്റിയെങ്കിലും കാനഡയിലെ ടെക് മേഖല ഇപ്പോഴും ശക്തമായാണ് നിലകൊള്ളുന്നത്.

കഴിവുറ്റ ടെക്‌നോളജി എക്‌സ്പര്‍ട്ടുകളെ ലോകമെമ്പാട് നിന്നും കമ്പനികള്‍ നിലവിലും റിക്രൂട്ട് ചെയ്ത് കൊണ്ടിരിക്കുന്നുമുണ്ട്. കാനഡയിലേക്ക് ഇനിയുമേറെ ഐസിടി വര്‍ക്കര്‍മാരെ ലോകമെമ്പാട് നിന്നും ആവശ്യമായി വന്നതിനാല്‍ ഈ മേഖലയെ പിന്തുണക്കാനായി കാനഡ ഈ രംഗത്ത് തൊഴിലിനെത്തുന്ന കഴിവുറ്റവര്‍ക്ക് കാനഡയിലേക്കെത്താന്‍ ധാരാളം പെര്‍മനന്റ് , ടെംപററി പാത്ത് വേകള്‍ പ്രദാനം ചെയ്യുന്നുണ്ട്. സ്‌കില്‍ഡ് വര്‍ക്കേര്‍സിനുള്ള ജനറല്‍ പ്രോഗ്രാമുകള്‍, ടെക് ടാലന്റുകള്‍ക്കുള്ള പ്രത്യേക പ്രോഗ്രാമുകള്‍ എന്നിവ ഇതില്‍ പെടുന്നു.

വിദേശത്ത് നിന്നുള്ള ടെക് വര്‍ക്കര്‍മാര്‍ അടക്കമുള്ള സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് കാനഡയിലേക്ക് വരാനുള്ള പ്രധാന വഴികളിലൊന്നാണ് എക്‌സ്പ്രസ് എന്‍ട്രി. ഇതിലൂടെ ഇവര്‍ക്ക് പിആറിനായി അപേക്ഷിക്കാന്‍ സാധിക്കും. ലോകമെമ്പാടുമുള്ള ടെക് ടാലന്റുകള്‍ക്കും കാനഡയിലേക്ക് ഏറ്റവും അനായാസം കുടിയേറാന്‍ കഴിയുന്ന മാര്‍ഗമാണ് എക്‌സ്പ്രസ് എന്‍ട്രി. ഇതിന് പുറമെ രാജ്യത്തെ വിവിധ പ്രവിശ്യകളും ടെറിട്ടെറികളും ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകളിലൂടെയും ലോകമെമ്പാടുമുള്ള ടെക് എക്‌സ്പര്‍ട്ടുകള്‍ക്ക് കാനഡയിലേക്ക് കുടിയേറാന്‍ സാധിക്കും.കൂടാതെ സ്റ്റാര്‍ട്ടപ്പ് വിസ, ഗ്ലോബല്‍ ടാലന്റ് സ്‌കീം തുടങ്ങിയ പാത്ത് വേകളിലൂടെയും ടെക് എക്‌സ്പര്‍ട്ടുകള്‍ക്ക് കാനഡയിലേക്ക് വരാം.

Other News in this category



4malayalees Recommends