കാനഡയില്‍ 2019ലെ ടാക്‌സ് റിട്ടേണ്‍സ് സമര്‍പ്പിക്കാത്തവര്‍ക്ക് നിരവധി ഫെഡറല്‍- പ്രൊവിന്‍ഷ്യല്‍ ബെനഫിറ്റുകള്‍ തടസപ്പെടും; കോവിഡ് മൂലം ഇക്കാര്യത്തില്‍ ഇളവൊന്നുമില്ലെന്ന് സിആര്‍എയുടെ മുന്നറിയിപ്പ്;രണ്ട് മില്യണോളം പേര്‍ക്ക് ബെനഫിറ്റുകള്‍ നഷ്ടമാകും

കാനഡയില്‍ 2019ലെ ടാക്‌സ് റിട്ടേണ്‍സ് സമര്‍പ്പിക്കാത്തവര്‍ക്ക് നിരവധി ഫെഡറല്‍- പ്രൊവിന്‍ഷ്യല്‍ ബെനഫിറ്റുകള്‍ തടസപ്പെടും; കോവിഡ് മൂലം ഇക്കാര്യത്തില്‍ ഇളവൊന്നുമില്ലെന്ന് സിആര്‍എയുടെ മുന്നറിയിപ്പ്;രണ്ട് മില്യണോളം പേര്‍ക്ക് ബെനഫിറ്റുകള്‍ നഷ്ടമാകും
കാനഡയില്‍ കൊറോണ സൃഷ്ടിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ടാക്‌സ് റിട്ടേണ്‍ യഥാ സമയം സമര്‍പ്പിക്കണമെന്നും ഇല്ലെങ്കില്‍ പല ബെനഫിറ്റുകളും നഷ്ടമാകുമെന്ന കടുത്ത മുന്നറിയിപ്പേകി കാനഡ റവന്യൂ ഏജന്‍സി രംഗത്തെത്തി. ഇത്തരത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കാത്ത രണ്ട് മില്യണോളം പേര്‍ക്ക് നിരവധി ഫെഡറല്‍- പ്രൊവിന്‍ഷ്യല്‍ ബെനഫിറ്റുകള്‍ തടസപ്പെടുമെന്നും കാനഡ റവന്യൂ ഏജന്‍സി അഥവാ സിആര്‍എ മുന്നറിയിപ്പേകുന്നു.

നിലവിലെ കൊറോണപ്രതിസന്ധി സിആര്‍എ മനസിലാക്കുന്നുവെന്നും എന്നാല്‍ റിട്ടേണ്‍സ് യഥാ സമയം സമര്‍പ്പിക്കാത്തവര്‍ക്ക് പല ബെനഫിറ്റുകളും തടസപ്പെടുമെന്നും നിലവിലെ സാമ്പത്തിക പ്രതിസന്ദിയില്‍ അത്തരം പ്രയാസങ്ങള്‍ ഒഴിവാക്കുന്നതിനായി റിട്ടേണ്‍സ് സമര്‍പ്പിക്കേണ്ടവര്‍ അവ യഥാസമയം സമര്‍പ്പിക്കണമെന്നും സിആര്‍എയുടെ ബെനഫിറ്റ് പ്രോഗ്രാംസ് ഡയറക്ടറേറ്റിലെ ഡയറക്ടര്‍ ജനറലായ ഹെതല്‍ ഡാനിയേല്‍സ് മുന്നറിയിപ്പേകുന്നു.

നേരത്തെ തന്നെ 2019ലെ റിട്ടേണ്‍സ് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ചിലരുടെ ചില പേമെന്റുകളില്‍ കാലതാമസമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും സിആര്‍എ അറിയിക്കുന്നു. അത്തരത്തല്‍ സമര്‍പ്പിച്ചിരിക്കുന്ന റിട്ടേണ്‍സ് കോവിഡ് പ്രതിസന്ധി കാരണം സിആര്‍എക്ക് സെപ്റ്റംബറിന് മുമ്പ് പ്രൊസസ് ചെയ്യാന്‍ സാധിക്കാതെ പോയാലാണ് ഇത്തരത്തില്‍ പേമെന്റുകളില്‍ കാലതാമസമുണ്ടാവുകയെന്നും ഡാനിയേല്‍സ് ഓര്‍മിപ്പിക്കുന്നു. കോവിഡ് പ്രതിസന്ധി പരിഗണിച്ച് നിരവധി പേര്‍ക്ക് നികുതി അടക്കാനുള്ള തീയതി ഏപ്രില്‍ 30ല്‍ നിന്നും ജൂണ്‍ ഒന്നിലേക്ക് ഫെഡറല്‍ ഗവണ്‍മെന്റ് ദീര്‍ഘിപ്പിച്ച് നല്‍കിയിരുന്നു. കാനഡക്കാര്‍ക്ക് സെപ്റ്റംബര്‍ ഒന്ന് വരെ ഏത് ടാക്‌സും പിഴകളൊന്നുമില്ലാതെ അടക്കാമെന്ന ആനുകൂല്യവും സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends