മാര്‍ച്ച് ഒന്നിന് മുമ്പ് താമസ വിസയുടെ കാലാവധി തീര്‍ന്നവര്‍ക്ക് യു.എ.ഇയില്‍ നിന്ന് പിഴ അടക്കാതെ നാട്ടില്‍പോകാന്‍ ഇനി ഇന്ത്യന്‍ എംബസിയില്‍ അപേക്ഷ നല്‍കണം; യാത്രയുടെ ഏഴ് ദിവസം മുമ്പെങ്കിലും അപേക്ഷിക്കുക

മാര്‍ച്ച് ഒന്നിന് മുമ്പ് താമസ വിസയുടെ കാലാവധി തീര്‍ന്നവര്‍ക്ക് യു.എ.ഇയില്‍ നിന്ന് പിഴ അടക്കാതെ നാട്ടില്‍പോകാന്‍ ഇനി ഇന്ത്യന്‍ എംബസിയില്‍ അപേക്ഷ നല്‍കണം; യാത്രയുടെ ഏഴ് ദിവസം മുമ്പെങ്കിലും അപേക്ഷിക്കുക

മാര്‍ച്ച് ഒന്നിന് മുമ്പ് താമസ വിസയുടെ കാലാവധി തീര്‍ന്നവര്‍ക്ക് യു.എ.ഇയില്‍ നിന്ന് പിഴ അടക്കാതെ നാട്ടില്‍പോകാന്‍ ഇനി ഇന്ത്യന്‍ എംബസിയില്‍ അപേക്ഷ നല്‍കണം. യാത്രയുടെ ഏഴ് ദിവസം മുമ്പെങ്കിലും അപേക്ഷിക്കണം എന്നാണ് നിബന്ധന. എംബസി അധികൃതര്‍ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ഈ വര്‍ഷം മാര്‍ച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി തീര്‍ന്ന് അനധികൃതമായി യു.എ.ഇയില്‍ തങ്ങുന്നവര്‍ക്ക് ആഗസ്റ്റ് 17 വരെ പിഴയില്ലാതെ നാട്ടില്‍പോകാന്‍ യു.എ.ഇ അധികൃതര്‍ അനുമതി നല്‍കിയിരുന്നു. ഈ അവസരം വിനിയോഗിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ ഇനി ഇന്ത്യന്‍ എംബസിയിലോ കോണ്‍സുലേറ്റിലോ പ്രത്യേകഫോമില്‍ അപേക്ഷ നല്‍കണം. ഫോറം എംബസി വെബ്‌സൈറ്റില്‍ ലഭിക്കും. അബൂദബിയിലുള്ളവര്‍ ca.abudhabi@mea.gov.in മറ്റ് എമിറേറ്റുകളിലുള്ളവര്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ cons2.dubai@mea.gov.in എന്നീവിലാസങ്ങളിലാണ് ഈമെയില്‍ വഴി അപേക്ഷിക്കേണ്ടത്.

Other News in this category

4malayalees Recommends