ബലി പെരുന്നാളിന് മുന്നോടിയായി തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ഉത്തരവിട്ടു; മോചിപ്പിക്കുക വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്ന 515 തടവുകാരെ

ബലി പെരുന്നാളിന് മുന്നോടിയായി  തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ഉത്തരവിട്ടു; മോചിപ്പിക്കുക വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്ന  515 തടവുകാരെ

ബലി പെരുന്നാളിന് മുന്നോടിയായി തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്ന 515 തടവുകാരെയാണ് മോചിപ്പിക്കാന്‍ ഉത്തരവ് ഇറക്കിയത്. മോചനത്തിന് ആവശ്യമായ സാമ്പത്തിക ബാധ്യതയും ഏറ്റെടുക്കും.

വിട്ടുവീഴ്ചയിലും സഹിഷ്ണുതയിലും അധിഷ്ഠിതമായ യുഎഇയുടെ മാനുഷിക പരിഗണനകളാണ് തടവുകാരുടെ മോചനത്തിന് വഴിയായത്. പുതിയ ജീവിതം തുടങ്ങാന്‍ മോചിതരാവുന്ന തടവുകാര്‍ക്ക് അവസരം നല്‍കുകയും അവരുടെ കുടുംബങ്ങളില്‍ സന്തോഷമെത്തിക്കുകയും ഇതിലൂടെ ചെയ്യുന്നത്.

Other News in this category4malayalees Recommends