ഇറ്റാലിയന്‍ സെരി എയില്‍ യുവന്റസ് തന്നെ ജേതാക്കള്‍; രണ്ടു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് യുവന്റസ് കിരീടമുറപ്പിച്ചത്.

ഇറ്റാലിയന്‍ സെരി എയില്‍ യുവന്റസ് തന്നെ ജേതാക്കള്‍; രണ്ടു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് യുവന്റസ് കിരീടമുറപ്പിച്ചത്.

തുടര്‍ച്ചയായി ഒമ്പതാമത്തെ സീസണിലും ഇറ്റാലിയന്‍ സെരി എ ഫുട്ബോളില്‍ യുവന്റസ് ജേതാക്കളായി. രണ്ടു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് യുവന്റസ് കിരീടമുറപ്പിച്ചത്. 36ാം റൗണ്ട് മല്‍സരത്തില്‍ സംഡോറിയയെക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു യുവന്റസിന്റെ വിജയം. ഇതോടെ ലീഗിലെ രണ്ടാംസ്ഥാനക്കാരായ ഇന്റര്‍മിലാനുമായുള്ള ലീഡ് ഏഴു പോയിന്റാക്കി ഉയര്‍ത്തി യുവന്റസ് ഒന്നാംസ്ഥാനം ഭദ്രമാക്കി.



പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (45ാം മിനിറ്റ്), ഫെഡറിക്കോ ബെര്‍നാഡെഷി (67) എന്നിവരാണ് യുവന്റസിന്റെ സ്‌കോറര്‍മാര്‍ .കളിയുടെ അവസാന നിമിഷം ലഭിച്ച പെനാല്‍റ്റി മുതലാക്കാന്‍ ക്രിസ്റ്റനോക്കായില്ല.


ജയിച്ചാല്‍ ലീഗ് കിരീടമെന്ന പ്രതീക്ഷയുമായാണ് യുവന്റസ് ഈ മല്‍സരത്തില്‍ ഇറങ്ങിയത്. സ്വന്തം മൈതാനത്തു സംഡോറിയയെ തോല്‍പ്പിച്ച് അവര്‍ ലക്ഷ്യം പൂര്‍ത്തിയാക്കുകയും ചെയ്തു.


Other News in this category



4malayalees Recommends