മമ്മൂട്ടിയുടെ ജീവിതത്തിലെ അറിയാക്കഥകള്‍ പറഞ്ഞ് 'ചമയങ്ങളുടെ സുല്‍ത്താന്‍' ഡോക്യുമെന്ററി; കഥാപാത്ര വ്യത്യസ്തത കൊണ്ട് ലോകത്തിനു മുമ്പില്‍ അഭിനയത്തിന്റെ സുല്‍ത്താനായ കഥ ടോക്കിസം എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു.

മമ്മൂട്ടിയുടെ ജീവിതത്തിലെ അറിയാക്കഥകള്‍ പറഞ്ഞ് 'ചമയങ്ങളുടെ സുല്‍ത്താന്‍' ഡോക്യുമെന്ററി; കഥാപാത്ര വ്യത്യസ്തത കൊണ്ട് ലോകത്തിനു മുമ്പില്‍ അഭിനയത്തിന്റെ സുല്‍ത്താനായ കഥ ടോക്കിസം എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു.
ഒരു നടനാകണമെന്ന് ആഗ്രഹിച്ച് മഹാ നടന്മാരുടെ ഗണത്തിലേക്കുയര്‍ന്ന മമ്മൂട്ടിയുടെ ജീവിതകഥ ഡോക്യുമെന്ററിയാകുന്നു. 18 മിനിറ്റുകൊണ്ട് മമ്മൂട്ടിയുടെ ജീവിതം പറയുന്നു 'ചമയങ്ങളുടെ സുല്‍ത്താന്‍' എന്ന ഡോക്യുമെന്ററി. എസ്.എച്ച് കോളേജിലെ പഠനകാലയളവില്‍ ഉണ്ടായ ഒരു സംഭവം മമ്മൂട്ടിയുടെ ജീവിതം തന്നെ മാറ്റി മറിക്കുകയുണ്ടായി. മമ്മൂട്ടിയുടെ ജീവിതത്തിലെ അറിയാക്കഥകള്‍ പറഞ്ഞു തരുന്നതാണ് 'ചമയങ്ങളുടെ സുല്‍ത്താന്‍'.ജനനം മുതല്‍ ഇന്നുവരെയുള്ള മമ്മൂട്ടിയുടെ ജീവിതം. ഒരു നടനാകാണം എന്ന സ്വപ്നത്തെ താലോലിച്ച് ഒടുവില്‍ ലോകം കണ്ട മഹാനടന്മാരുടെ ഗണത്തിലേക്ക് ഉയര്‍ന്ന അപൂര്‍വ്വ പ്രതിഭാസം കടന്നുവന്ന വഴികള്‍, ചമയങ്ങളുടെ സുല്‍ത്താന്‍ എന്ന ഡോക്യുമെന്ററി വരച്ചിടുന്നത് അതാണ്. മലയാളത്തിന്‍ മഹാനടന്‍ മമ്മൂട്ടിയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററിയാണ് 'ചമയങ്ങളുടെ സുല്‍ത്താന്‍'. പബ്ലിസിറ്റി ഡിസൈനര്‍ ആയ സാനി യാസ് എഴുതി, സംവിധാനം ചെയ്ത ഡോക്യുമെന്ററിയില്‍ നടി അനു സിത്താരയാണ് മമ്മൂട്ടിയുടെ ജീവിതത്തിലെ സംഭവബഹുലമായ അനുഭവങ്ങള്‍ പ്രേക്ഷകര്‍ക്ക് വിവരിച്ച് നല്‍കുന്നത്.


നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ചന്തിരൂര്‍ പാണപ്പറമ്പില്‍ ഇസ്മായീല്‍കുട്ടിക്കും പാണ്ടിയംപറമ്പില്‍ ഫാത്തിമയ്ക്കും ആണ്‍കുഞ്ഞ് ജനിച്ചതും അവന് മുഹമ്മദ് കുട്ടി എന്ന് പേരിട്ടതും നാരായണാശാന്‍ അവന് ഹരിശ്രീ കുറിച്ചതും ഓത്തുപള്ളിയിലും ചെമ്പ് സെന്റ്.തോമസ് എല്‍,പി സ്‌കൂള്‍, കുലശേഖരമംഗലം ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് അവന്‍ അക്ഷരങ്ങള്‍ പഠിച്ചതും ഒപ്പം നടനെന്ന മോഹം വളര്‍ത്തിയതും എസ്.എച്ച് കോളേജിലെ പഠനകാലയളവില്‍ കെമിസ്ട്രി പരീക്ഷ ദിനത്തില്‍ അടിമപ്പെണ്ണ് എന്ന സിനിമ കാണാന്‍ ഒരു വര്‍ഷം പോയതും മഹാരാജാസിലെ പഠനവും വക്കീലാകാന്‍ പ്രാക്ടീസ് ചെയ്തതും സിനിമയിലേക്കെത്തിയതും പിന്നീട് മലയാളത്തിന്റെ മഹാനടനായി മലയാളികളുടെ അമിഭാനമായി മാറിയ മമ്മൂട്ടിയുടെ ജീവിതമാണ് ഡോക്യുമെന്ററി പറഞ്ഞിരിക്കുന്നത്.


ചമയങ്ങളുടെ സുല്‍തത്താനെന്നും ചെമ്പിന്‍ സുല്‍ത്താനെന്നുമാണ് ഡോക്യുമെന്ററിയില്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. മുഹമ്മദ് കുട്ടിയില്‍ നിന്ന് മമ്മൂട്ടിയിലേക്കുള്ള യാത്രയും അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന കെഎസ് സേതുമാധവന്‍ ചിത്രത്തില്‍ നടന്‍ ബഹദൂറിനൊപ്പം ആദ്യമായി സിനിമയിലേക്കുള്ള അരങ്ങേറ്റവും മുതല്‍ പിന്നീട് മലയാളികളുടെ വൈകാരിക ഋതുഭേദങ്ങളുടെ ഭാവപൂര്‍ണിമ എന്ന വിശേഷണം അര്‍ഹിക്കുന്ന നടനായുള്ള വളര്‍ച്ചയും 20-ാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ഇന്ന് ഈ 21-ാം നൂറ്റാണ്ടിലും കഥാപാത്ര വ്യത്യസ്തത കൊണ്ട് വൈക്കത്തിന്റെ, മലയാളത്തിന്റെ, ഭാരതത്തിന്റെ, ലോകത്തിന്റെ മുമ്പില്‍ അഭിനയത്തിന്റെ സുല്‍ത്താനായി വിളങ്ങുന്നതുമൊക്കെയാണ് ടോക്കിസം എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ അന്തസത്ത.
Other News in this category4malayalees Recommends