ബോളിവുഡില്‍ നിന്നും താന്‍ അനുഭവിക്കുന്ന അവഗണനയെ കുറിച്ച് വെളിപ്പെടുത്തലുമായി എആര്‍ റഹ്മാന്‍; റഹ്മാന് പിന്തുണയുമായി ശേഖര്‍ കപൂര്‍

ബോളിവുഡില്‍ നിന്നും താന്‍ അനുഭവിക്കുന്ന അവഗണനയെ കുറിച്ച് വെളിപ്പെടുത്തലുമായി എആര്‍ റഹ്മാന്‍; റഹ്മാന് പിന്തുണയുമായി ശേഖര്‍ കപൂര്‍

കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡില്‍ നിന്നും താന്‍ അനുഭവിക്കുന്ന അവഗണനയെ കുറിച്ച് സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ വെളിപ്പെടുത്തിയത്. താന്‍ ചെറിയ സിനിമകള്‍ സ്വീകരിക്കുന്നില്ലെന്ന് ചിലര്‍ പറഞ്ഞു പരത്തുന്നുണ്ടെന്നായിരുന്നു റഹ്മാന്റെ വെളിപ്പെടുത്തല്‍. ഇപ്പോഴിതാ റഹ്മാന് പിന്തുണയുമായി സംവിധായകന്‍ ശേഖര്‍ കപൂര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഓസ്‌കാര്‍ ജയിച്ചതാണ് ബോളിവുഡ് എആര്‍ റഹ്മാനെ അവഗണിക്കാനുള്ള കാരണമെന്നാണ് അദ്ദേഹം പറയുന്നത്. പിന്നാലെ പ്രതികരണവുമായി റഹ്മാനുമെത്തി.''നിങ്ങളുടെ പ്രശ്‌നമെന്താണെന്നറിയാമോ റഹ്മാന്‍? നിങ്ങള്‍ പോയി ഓസ്‌കാര്‍ നേടി. ബോളിവുഡില്‍ ഓസ്‌കാര്‍ മരണചുംബനമാണ്. അതിനര്‍ത്ഥം നിങ്ങള്‍ക്ക് ബോളിവുഡിന് കൈകാര്യം ചെയ്യാന്‍ പറ്റുന്നതിലും അപ്പുറത്തുള്ള കഴിവുണ്ടെന്നാണ്''. എന്നായിരുന്നു ശേഖര്‍ കപൂറിന്റെ ട്വീറ്റ്.

തനിക്കെതിരെ ഒരു ഗ്യാങ് ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നെന്നായിരുന്നു റഹ്മാന്റെ വെളിപ്പെടുത്തല്‍. പോയ പണം തിരികെ വരും. പ്രശസ്തി തിരികെ വരും. പക്ഷെ നഷ്ടപ്പെടുത്തിയ നല്ല സമയം ഒരിക്കലും തിരികെ വരില്ല. സമാധാനിക്കൂ, മുന്നോട് പോകു. നമ്മള്‍ക്ക് മഹത്തായ കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്നായിരുന്നു റഹ്മാന്റെ മറുപടി.


നല്ല സിനിമകളോട് നോ പറയാറില്ല. എന്തുകൊണ്ട് താന്‍ തമിഴ് സിനിമകള്‍ കൂടുതല്‍ ചെയ്യുന്നുവെന്നും ഹിന്ദി സിനിമകള്‍ ചെയ്യുന്നില്ലെന്നുമുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു റഹ്മാന്‍. താന്‍ നല്ല സിനിമകളോട് നോ പറയാറില്ല. പക്ഷെ ചില തെറ്റിദ്ധാരണകള്‍ മൂലം തനിക്കെതിരെ ഇല്ലാക്കഥകള്‍ പറഞ്ഞ് പരത്തുന്നൊരു ഗ്യാങ്ങുണ്ടെന്നായിരുന്നു റഹ്മാന്‍ പറഞ്ഞത്.


Other News in this category4malayalees Recommends