ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലും കഴിവുറ്റ വിദേശികള്‍ക്ക് കാനഡയില്‍ വന്‍ അവസരങ്ങള്‍; കാനഡയുടെ ഉദാരമായ കുടിയേറ്റ നയങ്ങള്‍ മൂലം ഇത്തരക്കാര്‍ കൂടുതലായി ഒഴുകിയെത്തുന്നു; ഈ രംഗത്ത് കഴിവ് തെളിയിച്ചവര്‍ പ്രത്യേകം ശ്രദ്ധിക്കുക

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലും കഴിവുറ്റ വിദേശികള്‍ക്ക് കാനഡയില്‍ വന്‍ അവസരങ്ങള്‍;  കാനഡയുടെ ഉദാരമായ കുടിയേറ്റ നയങ്ങള്‍ മൂലം ഇത്തരക്കാര്‍ കൂടുതലായി ഒഴുകിയെത്തുന്നു; ഈ രംഗത്ത് കഴിവ് തെളിയിച്ചവര്‍ പ്രത്യേകം ശ്രദ്ധിക്കുക
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലും പ്രവൃത്തി പരിചയവും നല്ല കഴിവുമുളള വിദേശ പ്രഫഷണലുകള്‍ക്ക് കാനഡയില്‍ അവസരങ്ങളുടെ പൂക്കാലമേറുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇവര്‍ക്ക് കാനഡയിലെ ഉദാരമായ കുടിയേറ്റ നയങ്ങള്‍ പിആര്‍ നേടുന്നതിനും ഇവിടുത്തെ തൊഴില്‍ സേനയില്‍ ഇടം നേടുന്നതിനും വ്യക്തമായ പാത്ത് വേകള്‍ പ്രദാനം ചെയ്യുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. സെന്റര്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് എമര്‍ജിംഗ് ടെക്‌നോളജി ജൂണില്‍ നടത്തിയ ഒരു പഠനത്തിലൂടെയാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലേക്ക് കഴിവുറ്റവരെ ആകര്‍ഷിക്കുന്നതില്‍ കാനഡ, യുഎസ്, ഓസ്‌ട്രേലിയ,യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ പരസ്പര മത്സരാത്മകമായ പ്രകടനങ്ങള്‍ എത്തരത്തിലാണെന്ന് ഈ റിപ്പോര്‍ട്ട് താരതമ്യം ചെയ്യുന്നുണ്ട്. കാനഡയുടെ ഉദാരമായ ഇമിഗ്രേഷന്‍ നയങ്ങള്‍ കാരണം രാജ്യത്തിന് മറ്റേ നാല് രാജ്യങ്ങളേക്കാള്‍ കൂടുതല്‍ പേരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുന്നുവെന്നും ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നു.

നിര്‍ണായകമായ ചില ഇമിഗ്രേഷന്‍ നയങ്ങളിലെ ഇളവുകളാണ് ഇക്കാര്യത്തില്‍ കാനഡയെ മുമ്പിലെത്തിച്ചിരിക്കുന്നതെന്നും ഈ പഠനത്തിലൂടെ വെളിപ്പെട്ടിട്ടുണ്ട്. അതായത് യുഎസ്, ഓസ്‌ട്രേലിയ, യുകെ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എക്‌സ്പര്‍ട്ടുകള്‍ക്ക് നല്‍കി വരുന്ന വര്‍ക്ക് വിസക്ക് കര്‍ക്കശമായ കാലപരിധിയും പുതുക്കി നല്‍കുന്ന വിസകളുടെ എണ്ണത്തിന് പരിധിയുമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ ഈ വിസയുടെ കാലപരിധി മൂന്ന് മുതല്‍ ആറ് വര്‍ഷങ്ങള്‍ വരെയാണ്.

എന്നാല്‍ കാനഡയില്‍ ഇത്തരം വിസകളിലെത്തുന്ന ടെംപററി ഫോറിന്‍ വര്‍ക്കര്‍മാര്‍ക്ക് താമസിക്കുന്നതിന് കാലപരിധികളില്ല. വര്‍ക്ക് പെര്‍മിന്റെ ദൈര്‍ഘ്യം നിര്‍ണയിക്കുന്നത് ഓരോ തൊഴിലാളിയുടെയും തൊഴിലുടമയാണ്. മറ്റ് നാല് രാജ്യങ്ങളും വര്‍ക്ക് പെര്‍മിറ്റ് അല്ലെങ്കില്‍ ടെംപററി വിസകള്‍ പ്രൊസസ് ചെയ്യുന്നതിന് സമയമേറെ എടുക്കുമ്പോള്‍ കാനഡ വളരെ കുറഞ്ഞ സമയം മാത്രമേ എടുക്കുന്നുള്ളുവെന്നതും ഇത്തരം പ്രഫഷണലുകളെ കൂടുതലായി ആകര്‍ഷിക്കുന്നതിന് കാനഡയ്ക്ക് സാധിക്കുന്നു. കൂടാതെ കാനഡ വര്‍ക്ക് പെര്‍മിറ്റുകള്‍ വര്‍ഷം മുഴുവന്‍ അനുവദിക്കുമ്പോള്‍ മറ്റുള്ള രാജ്യങ്ങളില്‍ ഇതില്ല. കാനഡയില്‍ വിസ അല്ലെങ്കില്‍ വര്‍ക്ക് പെര്‍മിറ്റിലെത്തുന്നവര്‍ക്ക് പിആറിന് അപേക്ഷിക്കാന്‍ കൂടുതല്‍ കാത്തരിക്കേണ്ട. എന്നാല്‍ മറ്റ് നാല് രാജ്യങ്ങളില്‍ ഇതിനായി മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെകാത്തിരിക്കേണ്ടി വരും


Other News in this category



4malayalees Recommends