ധനുഷിന് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍; സര്‍പ്രൈസുകളുമായി 'കര്‍ണന്‍', 'ജഗമേ തന്തിരം' എന്നീ സിനിമകളുടെ ടൈറ്റില്‍ ലുക്കും ഫസ്റ്റ് സിംഗിളും പുറത്തിറക്കും.

ധനുഷിന് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍; സര്‍പ്രൈസുകളുമായി 'കര്‍ണന്‍', 'ജഗമേ തന്തിരം' എന്നീ സിനിമകളുടെ ടൈറ്റില്‍ ലുക്കും ഫസ്റ്റ് സിംഗിളും പുറത്തിറക്കും.

തമിഴിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ ധനുഷ് ഇന്ന് തന്റെ 37ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. പിതാവ് കസ്തൂരിരാജ തന്നെ സംവിധാനം ചെയ്ത തുള്ളുവതോ ഇളമൈ എന്ന സിനിമയിലൂടെ ധനുഷ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ഇത്തിരിപ്പോന്ന പയ്യന്‍ എന്തു ചെയ്യാനാണെന്ന് ആളുകള്‍ ചോദിച്ചു. പിന്നീട് ഏതാനും സിനിമകളിലൂടെ തെന്നിന്ത്യയുടെ സ്വന്തം ബ്രൂസ് ലീ എന്ന വിളിപ്പേരുമായി ധനുഷ് തന്റേതായൊരിടം സൃഷ്ടിച്ചു.ധനുഷ് ഫാന്‍സിന് ആഘോഷമാക്കാന്‍ ജന്മദിന സമ്മാനമായി ചില സര്‍പ്രൈസുകള്‍ ഇന്ന് പുറത്തിറങ്ങുന്നുണ്ട്. ജന്മദിനത്തില്‍ 'കര്‍ണന്‍', 'ജഗമേ തന്തിരം' ടീം ആണ് സര്‍പ്രൈസുകള്‍ ഒരുക്കുന്നത്. ജന്മദിനത്തില്‍ പുതിയ ചിത്രങ്ങളായ കര്‍ണന്‍, ജഗമേ തന്തിരം എന്നീ സിനിമകളുടെ ടൈറ്റില്‍ ലുക്കും ഫസ്റ്റ് സിംഗിളും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കുന്നുണ്ട്.

Other News in this category4malayalees Recommends