വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തില്‍ യുഎഇയില്‍ നിന്നുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസ്; വന്ദേഭാരത് മിഷന്‍ അഞ്ചാംഘട്ട സര്‍വീസുകള്‍ നടക്കുക ഓഗസ്റ്റ് ഒന്നുമുതല്‍ 15 വരെ

വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തില്‍ യുഎഇയില്‍ നിന്നുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസ്; വന്ദേഭാരത് മിഷന്‍ അഞ്ചാംഘട്ട സര്‍വീസുകള്‍ നടക്കുക ഓഗസ്റ്റ് ഒന്നുമുതല്‍ 15 വരെ

വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തില്‍ യുഎഇയില്‍ നിന്നുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസ്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്. നാട്ടിലേക്ക് മടങ്ങാനായി അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലോ ദുബായിലെ കോണ്‍സുലേറ്റിലോ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ടിക്കറ്റുകളെടുക്കാമെന്നാണ് വിമാനക്കമ്പനി അറിയിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റ് വഴിയോ അല്ലെങ്കില്‍ അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ വഴിയോ ടിക്കറ്റെടുക്കാം.


ഓഗസ്റ്റ് ഒന്നുമുതല്‍ 15 വരെയാണ് വന്ദേഭാരത് മിഷന്‍ അഞ്ചാംഘട്ട സര്‍വീസുകള്‍ നടക്കുക. യുഎഇയില്‍ നിന്ന് ആകെ 105 വിമാനങ്ങളാണ് ഇന്ത്യയിലേക്ക് പറക്കുക. ഇതില്‍ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് 74 വിമാനങ്ങളും അബുദാബിയില്‍ നിന്ന് 31 വിമാനങ്ങളുമാണ് സര്‍വ്വീസ് നടത്തുകയെന്നാണ് എംബസി വൃത്തങ്ങളെ ഉദ്ദരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.

കേരളത്തിലേക്ക് 34 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നാണ് റിപ്പോര്‍ട്ട്. വിവിധ ദിവസങ്ങളിലായികണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് സര്‍വീസുകളുണ്ടാകും.

Other News in this category4malayalees Recommends