ഇന്ത്യയില്‍ നിന്ന് ഇന്നുമുതല്‍ യുഎഇ സെക്ടറുകളിലേക്കുള്ള വിമാനങ്ങള്‍ നിലച്ചു; യുഎഇ സെക്ടറുകളിലേക്കു സര്‍വീസുകള്‍ അവസാനിപ്പിച്ചത് കോവിഡ് കാലത്തെ വിമാന സര്‍വീസുകള്‍ സംബന്ധിച്ച കരാറിന്റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന്

ഇന്ത്യയില്‍ നിന്ന് ഇന്നുമുതല്‍ യുഎഇ സെക്ടറുകളിലേക്കുള്ള വിമാനങ്ങള്‍ നിലച്ചു; യുഎഇ സെക്ടറുകളിലേക്കു സര്‍വീസുകള്‍ അവസാനിപ്പിച്ചത്  കോവിഡ് കാലത്തെ വിമാന സര്‍വീസുകള്‍ സംബന്ധിച്ച കരാറിന്റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന്

ഇന്ത്യയില്‍ നിന്ന് ഇന്നുമുതല്‍ യുഎഇ സെക്ടറുകളിലേക്കുള്ള വിമാനങ്ങള്‍ നിലച്ചു . കോവിഡ് കാലത്തെ വിമാന സര്‍വീസുകള്‍ സംബന്ധിച്ച കരാറിന്റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ഇന്നു മുതല്‍ ഇന്ത്യയില്‍ നിന്ന് യുഎഇ സെക്ടറുകളിലേക്കു സര്‍വീസുകള്‍ അവസാനിപ്പിച്ചത്. വിമാന സര്‍വീസുകള്‍ സംബന്ധിച്ച് ഇന്ത്യയും യുഎഇയും തമ്മിലുണ്ടാക്കിയ കരാറിന്റെ കാലാവധി ഞായറാഴ്ച അവസാനിച്ചിരുന്നു. യുഎഇയുമായുള്ള കരാര്‍ നിലവിലുള്ളത് പുതുക്കുമോ പുതിയ കരാറുണ്ടാകുമോ എന്നു വ്യക്തമായിട്ടില്ല.


എന്നാലും ഇന്ത്യയില്‍നിന്ന് യുഎഇയിലേക്ക് സര്‍വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ വന്ദേഭാരത് ദൗത്യത്തിന്റെ അഞ്ചാം ഘട്ടം ഓഗസ്റ്റ് മുതല്‍ ആരംഭിക്കുന്നതിന് സര്‍വീസുകളുടെ സമയക്രമം പുറത്തിറക്കിയിട്ടുണ്ട്. ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ കര്‍ശന യാത്രാ നിയന്ത്രണങ്ങളുള്ളതിനാല്‍ ഇത്തരമൊരു കരാറിലേര്‍പ്പെടാന്‍ കഴിഞ്ഞിരുന്നില്ല. വന്ദേഭാരതിന്റെ ആദ്യഘട്ടത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസാണ് കുവൈത്തില്‍ നിന്നു സര്‍വീസ് നടത്തിയിരുന്നത്.

പിന്നീട് ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനികള്‍ക്കും അവസരം ലഭിച്ചു. എന്നാല്‍ കുവൈറ്റി കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ സര്‍വീസുകള്‍ നടത്താന്‍ കഴിയാതെയായി. ഇവിടെ നിന്നുള്ള വിമാനങ്ങള്‍ കാലിയായി പറന്ന് അവിടെ നിന്ന് യാത്രക്കാരെ എടുത്ത് ഇന്ത്യയിലെത്തിക്കുകയാണ് ചെയ്തിരുന്നത്. യുഎഇയിലേതു പോലെ ഇരുവശത്തേക്കും യാത്രക്കാരെ കയറ്റാന്‍ കഴിയാതായതോടെ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായി. ഇതോടെ വലിയ തുക നല്‍കി ടിക്കറ്റെടുക്കാന്‍ കഴിയുന്നവര്‍ക്കു മാത്രമായി യാത്ര ചുരുങ്ങി.
Other News in this category4malayalees Recommends