കാനഡയില്‍ ഇന്നലെ രേഖപ്പെടുത്തിയത് പുതിയ 397 കോവിഡ് കേസുകള്‍; പ്രതിദിന രോഗികള്‍ 400ല്‍ താഴെ പോകുന്നത് രണ്ടാഴ്ചക്കിടെ ആദ്യമായി; രാജ്യത്തെ കോവിഡ് മരണങ്ങള്‍ 8912 ആയും രോഗികളുടെ എണ്ണം 1,14,952 ആയും ഉയര്‍ന്നു; രാജ്യത്ത് വീണ്ടും കൊറോണ പെരുകുന്നു

കാനഡയില്‍ ഇന്നലെ രേഖപ്പെടുത്തിയത് പുതിയ 397 കോവിഡ് കേസുകള്‍;  പ്രതിദിന രോഗികള്‍ 400ല്‍ താഴെ പോകുന്നത് രണ്ടാഴ്ചക്കിടെ ആദ്യമായി; രാജ്യത്തെ കോവിഡ് മരണങ്ങള്‍  8912 ആയും രോഗികളുടെ എണ്ണം 1,14,952 ആയും ഉയര്‍ന്നു; രാജ്യത്ത് വീണ്ടും കൊറോണ പെരുകുന്നു

കാനഡയില്‍ ഇന്നലെ ചൊവ്വാഴ്ച രേഖപ്പെടുത്തിയത് വെറും 397 കോവിഡ് കേസുകളാണെന്ന് റിപ്പോര്‍ട്ട്. രണ്ടാഴ്ചക്കിടെ ഇത് ആദ്യമായിട്ടാണ് പ്രതിദിന കേസുകളുടെ എണ്ണം 400ല്‍ താഴെ പോകുന്നതെന്ന ആശ്വാസവും ഇതിനൊപ്പം ഉയര്‍ന്നിരിക്കുകയാണ്. രാജ്യമാകമാനം പുതിയ കേസുകള്‍ പെരുകുന്ന സാഹര്യമാണുള്ളതെന്ന് രാജ്യത്തെ ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസറായ തെരേസ ടാം മുന്നറിയിപ്പേകിയ ദിവസം തന്നെയാണ് പുതിയ കേസുകള്‍ 400 ല്‍ താഴെയെത്തിയതെന്ന പ്രത്യേകതയുമുണ്ട്.


ഏപ്രില്‍, അല്ലെങ്കില്‍ ജൂലൈ ആദ്യം അതായത് രാജ്യത്ത് കോവിഡ്ബാധക്ക് ശമനമുണ്ടായ വേളയിലുള്ള ശരാശരി ദിവസ കേസുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചൊവ്വാഴ്ചത്തെ കേസുകളുടെ എണ്ണം ഉയര്‍ന്ന് തന്നെയാണിരിക്കുന്നത്.നാളിതുവരെയായി 1,14,952 കോവിഡ് കേസുകളാണ് കാനഡയില്‍ ചികിത്സിച്ചിരിക്കുന്നത്. രാജ്യത്തെ മൊത്തം കോവിഡ് മരണം 8912 ആയാണ് പെരുകിയിരിക്കുന്നത്. രോഗത്തില്‍ നിന്നും 100,134 കാനഡക്കാര്‍ മുക്തരായിട്ടുമുണ്ട്.

നാളിതുവരെ 4.5 മില്യണ്‍ പേരാണ് രാജ്യത്ത് കോവിഡ് 19 ടെസ്റ്റിന് വിധേയരായിരിക്കുന്നത്. ചൊവ്വാഴ്ച ഒന്റാറിയോവില്‍ 111 പുതിയ കേസുകളും നാല് പുതിയ മരണങ്ങളുമാണ് ഒഫീഷ്യലുകള്‍ സ്തിരീകരിച്ചിരിക്കുന്നത്. ഇതോടെ ഈ പ്രൊവിന്‍സിലെ മൊത്തം മരണം 2768ഉം രോഗികളുടെ എണ്ണം 38,910ഉം ആയാണ് പെരുകിയത്.ചൊവ്വാഴ്ച ക്യൂബെക്കില്‍ മൂന്ന് പുതിയ കോവിഡ് മരണങ്ങളുണ്ടായതോടെ ഇവിടുത്തെ മൊത്തം മരണസംഖ്യ 5670 ആയിത്തീര്‍ന്നു.

ഇന്നലെ ഇവിടെ 169 പുതിയ കേസുകളുണ്ടായതോടെ ഇവിടുത്തെ മൊത്തം കേസുകള്‍ 58,897 ആയിത്തീര്‍ന്നു. ബ്രിട്ടീഷ് കൊളംബിയയില്‍ ഇന്നലെ പുതിയ 23 കേസുകളുണ്ടായതോടെ പ്രവിശ്യയിലെ മൊത്തം കേസുകള്‍ 3523 ആയിത്തീര്‍ന്നു. ഇവിടെ ഇന്നലെ ഒരാള്‍ കൂടി മരിച്ചതോടെ മൊത്തം മരണം 194 ആയി. സാസ്‌കറ്റ്ച്യൂവാനില്‍ 17 പേരാണ് മരിച്ചത്. ഇവിടെ ഒമ്പത് പുതിയ രോഗികളെ കൂടി കണ്ടെത്തിയതോടെ മൊത്തം കേസുകള്‍ 1218 ആയി.

മാനിട്ടോബയില്‍ ഇന്നലെ പുതിയ അഞ്ച് കേസുകളുണ്ടായതോടെ മൊത്തം കേസുകള്‍ 405 ആയിത്തീര്‍ന്നു. ഇന്നലത്തെ ഒരു മരണമടക്കം ഇവിടെ മൊത്തം എട്ട് പേരാണ് മരിച്ചത്. ആല്‍ബര്‍ട്ടയില്‍ ഇന്നലെ 80 പുതിയ കേസുകളുണ്ടായതോടെ മൊത്തം കേസുകള്‍ 10,470 ആയി. ഇന്നലെ രണ്ട് പേര്‍ മരിച്ചതോടെ ഇവിടെ മൊത്തം 187 മരണമുണ്ടായി. ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്ഡജ് ലാബ്രഡോറില്‍ ഇന്നലെ പുതിയ കേസുകളില്ല. മൂന്ന് മരണം ഇന്നലെയുണ്ടായി. ഇവിടുത്തെ മൊത്തം കേസുകള്‍ 266 ആണ്.

Other News in this category



4malayalees Recommends