നടന്‍ അനില്‍ മുരളി അന്തരിച്ചു; വിയോഗം കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്

നടന്‍ അനില്‍ മുരളി അന്തരിച്ചു; വിയോഗം കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്

നടന്‍ അനില്‍ മുരളി അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ഇന്ന് ഉച്ചയോടെ കൊച്ചിയില്‍ വച്ചാണ് അനില്‍ മുരളി മരിച്ചത്.


ടെലിവിഷന്‍ സീരിയലിലൂടെ അഭിനയരംഗത്ത് എത്തിയ അനില്‍ ഇരുനൂറോളം ചിത്രങ്ങളിലാണ് വേഷമിട്ടിട്ടുള്ളത്. കന്യാകുമാരിയിലെ ഒരു കവിതയാണ് അനിലിന്റെ ആദ്യ ചിത്രം. പിന്നീട് ബോക്സര്‍, ഇവര്‍, ചാക്കോ രണ്ടാമന്‍, ബാബ കല്യാണി, പുതിയ മുഖം തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.

വില്ലന്‍ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ നടന്റെ അവസാന ചിത്രം 2013 ല്‍ പുറത്തിറങ്ങിയ കൗബോയ് ആണ്.

Other News in this category4malayalees Recommends