ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കുവൈത്ത് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി; നാളെ കുവൈത്തില്‍നിന്ന് രാജ്യാന്തര വിമാന സര്‍വീസുകള്‍ തുടങ്ങാനിരിക്കെയെടുത്ത തീരുമാനം മലയാളികളടക്കമുള്ള നൂറുകണക്കിന് ഇന്ത്യക്കാര്‍ക്ക് വെല്ലുവിളി

ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കുവൈത്ത് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യക്കു പുറമേ പാക്കിസ്ഥാന്‍, ബംഗ്ലദേശ്, ശ്രീലങ്ക, നേപ്പാള്‍, ഇറാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണു പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. മന്ത്രിസഭാ യോഗമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചു.

നാളെ മുതല്‍ കുവൈത്തില്‍നിന്ന് രാജ്യാന്തര വിമാന സര്‍വീസുകള്‍ തുടങ്ങാനിരിക്കെ പ്രവേശന വിലക്കേര്‍പ്പെടുത്തിയത് തിരിച്ചുവരാനിക്കുന്ന മലയാളികളടക്കമുള്ള നൂറുകണക്കിന് ഇന്ത്യക്കാരെ പ്രയാസത്തിലാക്കി.

കുവൈത്ത് പൗരന്മാര്‍ക്കും ബാധകമായ ഉത്തരവാണ് പുറത്തിറക്കിയത്. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളില്‍ നിന്നുളള പൗരന്മാര്‍ക്ക് യാത്രാ വിലക്ക് തുടരുമെന്നാണ് കുവൈത്ത് സര്‍ക്കാരിന്റെ തീരുമാനം. ഇതേസമയം മറ്റു രാജ്യങ്ങളിലെ പൗരന്മാര്‍ക്കും രാജ്യത്തേക്ക് വരുന്നതിനോ തിരിച്ചു പോകുന്നതിനോ തടസമില്ല.
Other News in this category

4malayalees Recommends