ഇന്ത്യ അടക്കമുള്‌ള രാജ്യങ്ങള്‍ക്ക് ദുബായ് എമിഗ്രേഷന്‍ വീണ്ടും സന്ദര്‍ശക വീസ അനുവദിച്ചു തുടങ്ങി; എല്ലാ രാജ്യങ്ങള്‍ക്കും ടൂറിസ്റ്റ് വീസയും അനുവദിച്ചു തുടങ്ങി

ഇന്ത്യ അടക്കമുള്‌ള രാജ്യങ്ങള്‍ക്ക് ദുബായ് എമിഗ്രേഷന്‍ വീണ്ടും സന്ദര്‍ശക വീസ അനുവദിച്ചു തുടങ്ങി;  എല്ലാ രാജ്യങ്ങള്‍ക്കും ടൂറിസ്റ്റ് വീസയും അനുവദിച്ചു തുടങ്ങി

ദുബായ് എമിഗ്രേഷന്‍ വീണ്ടും സന്ദര്‍ശക വീസ അനുവദിച്ചു തുടങ്ങി. ഇന്ത്യ അടക്കം കൂടുതല്‍ രാജ്യങ്ങള്‍ക്ക് ഇന്നലെ(ബുധന്‍) മുതല്‍ സന്ദര്‍ശക വീസ നല്‍കിത്തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. ഒട്ടേറെ പേര്‍ ഇന്നലെ തന്നെ വീസയ്ക്ക് അപേക്ഷിക്കുകയും ചെയ്തതായി ആമര്‍ കേന്ദ്രങ്ങളും ട്രാവല്‍ ഏജന്‍സികളും വ്യക്തമാക്കി.


കോവിഡ്-19 നെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ ദുബായ് സന്ദര്‍ശക വീസ അനുവദിക്കുന്നത് നിര്‍ത്തലാക്കിയിരുന്നു. ഇന്ത്യക്കാരടക്കം ഒട്ടേറെ രാജ്യക്കാര്‍ സന്ദര്‍ശക വീസ അനുവദിക്കുന്നത് കാത്തിരിക്കുകയായിരുന്നു. എല്ലായിടത്തു നിന്നും ആളുകള്‍ ജോലി അന്വേഷിച്ചെത്താറുള്ളത് സന്ദര്‍ശക വീസയിലാണ്. ഇതിനിടെ എല്ലാ രാജ്യങ്ങള്‍ക്കും ടൂറിസ്റ്റ് വീസയും അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. ടൂറിസ്റ്റ് ഏജന്‍സികള്‍ മുഖേനയാണ് ഈ വീസയ്ക്ക് അപേക്ഷ നല്‍കേണ്ടത്.
Other News in this category



4malayalees Recommends