യുഎസില്‍ കോവിഡ് മരണം 1,54,360; മൊത്തം രോഗികള്‍ 4,588,051;ലോകത്തിലെ കൊറോണ മരണങ്ങളില്‍ നാലിലൊന്നും യുഎസില്‍; മരണങ്ങളെയും രോഗവ്യാപനത്തെയും പിടിച്ച് നിര്‍ത്താനാവാതെ ലോകപോലീസ്; ന്യൂയോര്‍ക്കിനും ന്യൂജഴ്‌സിക്കും പുറകെ മറ്റ് ഏഴ് സ്റ്റേറ്റുകളിലും മരണമേറുന്നു

യുഎസില്‍ കോവിഡ് മരണം 1,54,360; മൊത്തം രോഗികള്‍ 4,588,051;ലോകത്തിലെ കൊറോണ മരണങ്ങളില്‍ നാലിലൊന്നും യുഎസില്‍; മരണങ്ങളെയും രോഗവ്യാപനത്തെയും പിടിച്ച് നിര്‍ത്താനാവാതെ ലോകപോലീസ്; ന്യൂയോര്‍ക്കിനും ന്യൂജഴ്‌സിക്കും പുറകെ മറ്റ് ഏഴ് സ്റ്റേറ്റുകളിലും മരണമേറുന്നു
യുഎസില്‍ മൊത്തം കൊറോണ മരണങ്ങള്‍ 1,54,360 ആയും രോഗികളായവരുടെ ആകെ എണ്ണം 4,588,051 ആയും കുതിച്ച് കയറിയെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇതോടെ ആഗോളതലത്തിലെ ആകെ കോവിഡ് മരണങ്ങളില്‍ നാലിലൊന്നും യുഎസിലാണ് സംഭവിച്ചിരിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യവും പുറത്ത് വന്നിരിക്കുകയാണ്. കൊറോണ മരണത്തില്‍ രണ്ടാം സ്ഥാനത്താണെങ്കിലും ബ്രസീലില്‍ 88,539 മരണങ്ങളാണുണ്ടായിരിക്കുന്നത്.

യൂറോപ്പിലെ കാര്യമെടുത്താല്‍ കോവിഡ് ഏറ്റവും കൂടുതല്‍ സംഹാരതാണ്ഡവമാടിയ ഇറ്റലിയിലും സ്‌പെയിനിലും മരണം 36,000ത്തെ മറി കടന്നിട്ടില്ല. ഇവിടങ്ങളില്‍ കടുത്ത അടച്ച് പൂട്ടല്‍ നടപടികളിലൂടെ രോഗവ്യാപനത്തെ പിടിച്ച് നിര്‍ത്താനും സാധിച്ചിട്ടുണ്ട്. എന്നാല്‍ അമേരിക്കയില്‍ കഴിഞ്ഞ അഞ്ച് മാസങ്ങളായി ട്രംപ് സര്‍ക്കാരും ജനങ്ങളും മഹാമാരിക്കെതിരെ രാപ്പകല്‍ പോരാടിയിട്ടും മരണവും രോഗവ്യാപനവും അനുദിനം പെരുകിക്കൊണ്ടിരിക്കുന്നുവെന്നതാണ് ഭീതിദമായ യാഥാര്‍ത്ഥ്യം.

യുഎസിലെ ഏഴ് സ്റ്റേറ്റുകളായ ഫ്‌ലോറിഡ, കാലിഫോര്‍ണിയ, ടെക്‌സാസ്, നോര്‍ത്ത് കരോലിന, അര്‍കന്‍സാസ്, ഓറിഗോണ്‍,മൊണ്ടാന, എന്നിവിടങ്ങളില്‍ കഴിഞ്ഞ ചൊവ്വാഴ്ച കൊറോണ മരണങ്ങളില്‍ വന്‍ കുതിച്ച് ചാട്ടമാണുണ്ടാക്കിയിരിക്കുന്നത്. ജൂലൈയില്‍ യുഎസില്‍ ഏറ്റവും കൂടുതല്‍ മനുഷ്യജീവനുകള്‍ കവര്‍ന്നിരിക്കുന്നത് ടെക്‌സാസിലാണ്. ഇവിടെ 400 പേരുടെ ജീവന്‍ മഹാമാരി കവര്‍ന്നെടുത്തപ്പോള്‍ 2690 കോവിഡ് മരണങ്ങളുമായി ഫ്‌ലോറിഡ് രണ്ടാം സ്ഥാനത്തും 2500 മരണങ്ങളുമായി കാലിഫോര്‍ണിയ മൂന്നാം സ്ഥാനത്തും നിലകൊള്ളുന്നു. ഇവിടങ്ങളില്‍ മരണത്തില്‍ കുതിച്ച് ചാട്ടമുണ്ടായെങ്കിലും ഇപ്പോഴും യുഎസില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ച കാര്യത്തില്‍ ന്യൂയോര്‍ക്കും ന്യൂജഴ്‌സിയുമാണ് നിലവിലും മുന്‍നിരയിലുള്ളത്.




Other News in this category



4malayalees Recommends