കാനഡയിലെ സിഒപിആര്‍, പെര്‍മനന്റ് റെസിഡന്‍സ് വിസ എന്നിവ ലഭിച്ചവര്‍ക്ക് അവ കാലഹരണപ്പെടാനുള്ള തീയതി അടുത്തെങ്കില്‍ കാനഡയിലേക്ക് വരാം; ഇവരെ കൊറോണ യാത്രാ വിലക്കുകളില്‍ നിന്നും ഒഴിവാക്കി ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്; ഐആര്‍സിസിയുമായി ഉടന്‍ ബന്ധപ്പെടുക

കാനഡയിലെ സിഒപിആര്‍, പെര്‍മനന്റ് റെസിഡന്‍സ് വിസ എന്നിവ ലഭിച്ചവര്‍ക്ക് അവ കാലഹരണപ്പെടാനുള്ള തീയതി അടുത്തെങ്കില്‍ കാനഡയിലേക്ക് വരാം; ഇവരെ കൊറോണ യാത്രാ വിലക്കുകളില്‍ നിന്നും ഒഴിവാക്കി ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്; ഐആര്‍സിസിയുമായി ഉടന്‍ ബന്ധപ്പെടുക

കാനഡയിലേക്ക് കൊറോണ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങളില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ച് കാനഡയിലെ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് രംഗത്തെത്തി. ഇത് പ്രകാരം പൊസഷന്‍ ഓഫ് കണ്‍ഫര്‍മേഷന്‍ ഓഫ് പെര്‍മനന്റ് റെസിഡന്‍സ് അല്ലെങ്കില്‍ സിഒപിആര്‍, പെര്‍മനന്റ് റെസിഡന്‍സ് വിസ അല്ലെങ്കില്‍ പിആര്‍വി എന്നിവ കാലഹരണപ്പെടാന്‍ പോകുന്നവര്‍ക്ക് കാനഡയിലേക്ക് വരാന്‍ സാധിക്കുമെന്നാണ് ഇത് സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങളിലൂടെ കാനഡയിലെ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കിയിരിക്കുന്നത്.


ഇത്തരക്കാരുടെ രേഖകള്‍ കാലഹരണപ്പെടാന്‍ പോവുകയാണെങ്കില്‍ ഇവര്‍ക്ക് ഉടന്‍ കാനഡയിലേക്ക് വരാന്‍ സാധിക്കുമെന്നും യാത്രാ നിയന്ത്രണങ്ങള്‍ ഇവരെ തടയില്ലെന്നും കനേഡിയന്‍ അധികൃതര്‍ വെളിപ്പെടുത്തുന്നു. യുഎസില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും കാനഡയിലേക്ക് വരാനുള്ളവരും കാലഹരണപ്പെടുന്ന വിസ ഉടമകള്‍ക്കും വ്യത്യസ്തമായ നയങ്ങളാണ് കാനഡ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇത് പ്രകാരം യുഎസിന് പുറത്തുള്ളവര്‍ക്ക് മാര്‍ച്ച് 18നോ അതിന് മുമ്പോ വിസകള്‍ ലഭിച്ചിട്ടുള്ളവരാണെങ്കില്‍ പുതിയ ആനുകൂല്യത്തിന് അര്‍ഹരായിരിക്കും.

എന്നാല്‍ യുഎസിലുള്ളവര്‍ക്ക് അവരുടെ വിസ ലഭിച്ച തിയതികള്‍ നോക്കാതെ തന്നെ കാനഡയിലേക്ക് വരാന്‍ സാധിക്കും. എന്നാല്‍ കാനഡയില്‍ താമസിക്കാനും സെറ്റില്‍ ചെയ്യാനും പെര്‍മനന്റ് റെസിഡന്റാകാന്‍ ഉദ്ദേശിക്കുന്നവരെ മാത്രമായിരിക്കും ഇത്തരത്തില്‍ ഇവിടേക്ക് പുതിയ മാനദണ്ഡമനുസരിച്ച് പ്രവേശിപ്പിക്കുന്നത്.താല്‍ക്കാലികമായി ഇവിടേക്ക് വരാനും പോകാനും ഉദ്ദേശിക്കുന്നവര്‍ക്ക് പുതിയ ഇളവുകള്‍ ലഭിച്ചേക്കില്ല. കാലഹരണപ്പെടുന്ന സിഒപിആര്‍, പിആര്‍വി എന്നിവയുള്ളവര്‍ കാനഡയിലേക്ക് പുതിയ ആനുകൂല്യമനുസരിച്ച് വരാന്‍ വേണ്ടി ഇമിഗ്രേഷന്‍, റെഫ്യൂജീസ്, ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡയുമായി വെബ് ഫോമിലൂടെ ബന്ദപ്പെടണമെന്നാണ് നിര്‍ദേശം.ഇതുമായി ബന്ദപ്പെട്ട രേഖകള്‍ ഈ സമയത്ത് സമര്‍പ്പിക്കുകയും വേണം.

Other News in this category4malayalees Recommends