രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതല്‍ തീവ്രമാകുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 55,000 ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; കൊറോണ വൈറസ് പിടിപെട്ടവരുടെ എണ്ണം 16.38 ലക്ഷമായി ഉയര്‍ന്നു

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതല്‍ തീവ്രമാകുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 55,000 ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; കൊറോണ വൈറസ് പിടിപെട്ടവരുടെ എണ്ണം 16.38 ലക്ഷമായി ഉയര്‍ന്നു

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതല്‍ തീവ്രമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 55,000 ത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 779 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് പിടിപെട്ടവരുടെ എണ്ണം 16.38 ലക്ഷമായി ഉയര്‍ന്നു. ഇതില്‍ 10.57 ലക്ഷം പേരുടെ രോഗം ഭേദമായി. നിലവില്‍ 5.45 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. ആകെ 35,747 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും തമിഴ്‌നാട്ടിലുമാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം കഴിഞ്ഞ ദിവസം മാത്രം 6.42 ലക്ഷം പേര്‍ക്കാണ് പരിശോധന നടത്തിയത്.


ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ 4.11 ലക്ഷം പേര്‍ക്കാണ് രോഗമുള്ളത്. 14,729 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 1.34 ലക്ഷം പേര്‍ക്കും തമിഴ്‌നാട്ടില്‍ 2.39 ലക്ഷം പേര്‍ക്കുമാണ് കൊവിഡ് പിടിപെട്ടത്. ഗുജറാത്തില്‍ 2418 പേരും ഡല്‍ഹിയില്‍ 3936 പേരും കര്‍ണാടകത്തില്‍ 2230 പേരും തമിഴ്‌നാട്ടില്‍ 3838 പേരും ഉത്തര്‍ പ്രദേശില്‍ 1587 പേരും ബംഗാളില്‍ 1536 പേരുമാണ് മരിച്ചത്.

Other News in this category4malayalees Recommends