'അച്ഛന്‍ ആശുപത്രിയില്‍ ആയില്ലേ, ഇപ്പോള്‍ ആരാണ് നിങ്ങളെ തീറ്റിപ്പോറ്റുന്നത്?' അഭിഷേക് ബച്ചനെതിരെ പരിഹാസവുമായി യുവതി; ചുട്ടമറുപടി നല്‍കി അഭിഷേകും

'അച്ഛന്‍ ആശുപത്രിയില്‍ ആയില്ലേ, ഇപ്പോള്‍ ആരാണ് നിങ്ങളെ തീറ്റിപ്പോറ്റുന്നത്?' അഭിഷേക് ബച്ചനെതിരെ പരിഹാസവുമായി യുവതി; ചുട്ടമറുപടി നല്‍കി അഭിഷേകും

കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും. ഈ സമയത്ത് തനിക്കെതിരെ പരിഹാസവുമായി എത്തിയ യുവതിക്ക് അഭിഷേക് നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.


'അച്ഛന്‍ ആശുപത്രിയില്‍ ആയില്ലേ, ഇപ്പോള്‍ ആരാണ് നിങ്ങളെ തീറ്റിപ്പോറ്റുന്നത്?'' എന്നായിരുന്നു പാറുള്‍ കൗഷിക് എന്ന യുവതിയുടെ പരിഹാസം. പിന്നാലെ അഭിഷേകിന്റെ മറുപടിയും എത്തി. 'ഇപ്പോള്‍ ആശുപത്രിയില്‍ കിടന്ന് ഒരുമിച്ച് ഭക്ഷണം കഴിക്കുകയാണ്' എന്നായിരുന്നു അഭിഷേകിന്റെ മറുപടി.

'പെട്ടെന്ന് സുഖം പ്രാപിക്കട്ടെ സര്‍...എല്ലാവര്‍ക്കും ഇങ്ങനെ കിടന്നു കഴിക്കാനുള്ള ഭാഗ്യമുണ്ടാകില്ല'' എന്ന മറുപടിയുമായി യുവതി വീണ്ടുമെത്തി. 'ഞങ്ങളുടെത് പോലൊരു സാഹചര്യം നിങ്ങള്‍ക്ക് വരരുതെന്ന് പ്രാര്‍ത്ഥിക്കാം. സുരക്ഷിതരായിരിക്കു. നിങ്ങളുടെ ആശംസകള്‍ക്ക് നന്ദിയുണ്ട് മാഡം', എന്നാണ് അഭിഷേക് ഇതിന് മറുപടി നല്‍കിയത്.
Other News in this category4malayalees Recommends