ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു; ആദ്യഘട്ടത്തില്‍ സര്‍വീസുകള്‍ അബുദാബി, ദുബായ് ഷാര്‍ജ എന്നിവിടങ്ങിലേക്ക്; ഐസിഎ, ജിഡിആര്‍എഫ്എ അനുമതി ഉള്ള താമസവിസക്കാര്‍ക്ക് മടങ്ങാം

ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു; ആദ്യഘട്ടത്തില്‍ സര്‍വീസുകള്‍ അബുദാബി, ദുബായ് ഷാര്‍ജ എന്നിവിടങ്ങിലേക്ക്; ഐസിഎ, ജിഡിആര്‍എഫ്എ അനുമതി ഉള്ള താമസവിസക്കാര്‍ക്ക് മടങ്ങാം

ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. അബുദാബി, ദുബായ് ഷാര്‍ജ എന്നിവിടങ്ങിലേക്കാണ് ആദ്യഘട്ടത്തില്‍ വിമാന സര്‍വീസുകള്‍. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ നടത്താന്‍ ഇരുരാജ്യങ്ങളും മുമ്പ് നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു. അതനുസരിച്ച് ജൂലൈ 26 വരെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് നിരവധിപേര്‍ യുഎഇയിലേക്ക് തിരിച്ചു പോയിരുന്നു. ഈ സംവിധാനം ഓഗസ്റ്റ് 15 വരെ തുടരാനാണ് ഇപ്പോഴത്തെ നിര്‍ദേശം.


ഐസിഎ, ജിഡിആര്‍എഫ്എ അനുമതി ഉള്ള താമസവിസക്കാര്‍ക്ക് മാത്രമാണ് യുഎഇയിലേക്ക് തിരിച്ചുപോകാന്‍ അനുമതി. കാലാവധി കഴിഞ്ഞ അനുമതിയുമായി യാത്രയ്ക്ക് ശ്രമിക്കരുതെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്താല്‍ റദ്ദാക്കാനാകില്ല.

അതേസമയം, യാത്രയ്ക്ക് 96 മണിക്കൂര്‍ മുമ്പുള്ള കൊവിഡ് 19 പിസിആര്‍ പരിശോധനാഫലവും യാത്രക്കാര്‍ക്ക് നിര്‍ബന്ധമാണ്. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലെത്താന്‍ കൊവിഡ് പരിശോധനാ ഫലം വേണ്ട. ഓഗസ്റ്റ് 1 മുതല്‍ ദുബായിയിലും കുട്ടികള്‍ക്ക് കൊറോണ നെഗറ്റീവ് ഫലം ആവശ്യമില്ല.

Other News in this category



4malayalees Recommends