'സുശാന്തിന് ആത്മഹത്യ ചെയ്യാനാകില്ല; എന്തെങ്കിലും തരത്തിലുള്ള വിഷമമോ ഉത്കണഠയോ ഉണ്ടായിരുന്നിരിക്കാം; എന്നാല്‍ അതിനെ വിഷാദ രോഗം എന്ന് വിളിക്കുന്നത് കാണുമ്പോള്‍ ഹൃദയം തകരുന്നു; റിയ ചക്രബര്‍ത്തിക്ക് എതിരെ സുശാന്തിന്റെ മുന്‍ കാമുകി

'സുശാന്തിന് ആത്മഹത്യ ചെയ്യാനാകില്ല; എന്തെങ്കിലും തരത്തിലുള്ള വിഷമമോ ഉത്കണഠയോ ഉണ്ടായിരുന്നിരിക്കാം; എന്നാല്‍ അതിനെ വിഷാദ രോഗം എന്ന് വിളിക്കുന്നത് കാണുമ്പോള്‍ ഹൃദയം തകരുന്നു; റിയ ചക്രബര്‍ത്തിക്ക് എതിരെ സുശാന്തിന്റെ മുന്‍ കാമുകി

ബോളിവുഡ് താരം സുശാന്ത്‌സിങ് രജ്പുത്തിന്റെ മരണത്തില്‍ കാമുകി റിയ ചക്രബര്‍ത്തിക്ക് എതിരെ മുന്‍ കാമുകി. വിഷാദത്തെ തുടര്‍ന്നാണ് നടന്‍ സുശാന്ത് സിങ് രജ്പുത് ആത്മഹത്യ ചെയ്തത് എന്ന നിഗമനത്തോട് താന്‍ ഒരിക്കലും യോജിക്കുകയില്ലെന്ന് സുശാന്തിന്റെ മുന്‍ കാമുകിയും നടിയുമായ അങ്കിത ലൊഖന്‍ഡെ. പവിത്ര് റിഷ്ത എന്ന ടെലിവിഷന്‍ പരമ്പരയില്‍ ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിച്ചിരുന്ന ഇരുവരും ദീര്‍ഘകാലം പ്രണയത്തിലും ലിവി ഇന്‍ റിലേഷന്‍ഷിപ്പിലുമായിരുന്നു. പിന്നീട് 2016ല്‍ ഇരുവരും വേര്‍പിരിഞ്ഞു. എങ്കിലും സൗഹൃദം തുടര്‍ന്നിരുന്നു.


ഇതിനിടെ, സുശാന്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ കാമുകി റിയ ചക്രബര്‍ത്തിക്കെതിരേ അങ്കിത മൊഴി നല്‍കിയിരുന്നു. റിയക്കെതിരേ സുശാന്തിന്റെ കുടുംബവും പരാതി നല്‍കിയതോടെ സംഭവം കൂടുതല്‍ വിവാദത്തിലേക്ക് അടുക്കുകയാണ്. പരസ്യപ്രതികരണവുമായി അങ്കിത രംഗത്തെത്തുകയും ചെയ്തു. റിപബ്ലിക് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍-''സുശാന്തിനെ വര്‍ഷങ്ങളായി എനിക്കറിയാം. അദ്ദേഹത്തിന് വിഷാദരോഗമൊന്നുമുണ്ടായിരുന്നില്ല. സുശാന്ത് ഇതിനേക്കാള്‍ വലിയ പ്രശ്നങ്ങളിലൂടെ കടന്നുപോയൊരു വ്യക്തിയാണ്. അതെല്ലാം നേരിട്ട് കണ്ടിട്ടുള്ള ആളെന്ന നിലയില്‍ എനിക്ക് ഉറപ്പിച്ച് പറയാനാകും, സുശാന്തിന് വിഷാദരോഗമില്ല. ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്ന സമയത്ത് സുശാന്ത് ജീവിതത്തെ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന ഒരു വ്യക്തിയായിരുന്നു. ഒരുപാട് സ്വപ്നം കാണാറുണ്ടായിരുന്നു. സുശാന്തിന് ഒരു ഡയറിയുണ്ടായിരുന്നു. അതില്‍ അദ്ദേഹം അഞ്ച് ആഗ്രഹങ്ങള്‍ കുറിച്ചിട്ടിരുന്നു. അതെല്ലാം കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ നേടിയെടുത്തു.''- അങ്കിത പറയുന്നു.

സുശാന്തിന് ആത്മഹത്യ ചെയ്യാനാകില്ല. എന്തെങ്കിലും തരത്തിലുള്ള വിഷമമോ ഉത്കണഠയോ ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ അതിനെ വിഷാദ രോഗം എന്ന് വിളിക്കുന്നത് കാണുമ്പോള്‍ ഹൃദയം തകരുന്നു. അതില്‍ എന്തൊക്കെയോ ദൂരൂഹതകളുണ്ടെന്നും അങ്കിത പറഞ്ഞു.

Other News in this category4malayalees Recommends