മലയാള സിനിമയില്‍ ഒരു സമയത്ത് നിറസാന്നിദ്ധ്യമായിരുന്ന നടിയാണ് ഉണ്ണി മേരി. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ നായികയായും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച തന്നെ മമ്മൂട്ടി രക്ഷപ്പെടുത്തിയ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടി.
ഐ. വി ശശിയുടെ കാണാമറയത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്ന സമയത്ത് ആണ് ഈ സംഭവം നടക്കുന്നത് . ഞാനും മമ്മൂട്ടിയും അടക്കമുള്ള സിനിമാതാരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും താമസിക്കുന്ന ഹോട്ടലില്‍ എന്നെ കാണാന്‍ അച്ഛന് എത്തി. അച്ഛനോട് അവിടെ ഉള്ളവര്‍ മോശം ആയി സംസാരിക്കുകയും എന്നെ കാണാന്‍ സമ്മതിക്കാതിരിക്കുകയും ചെയ്തു. എന്നെ കാണാന്‍ കഴിയാതെ അച്ഛന് മടങ്ങി.
അതില്‍ എനിക്ക് വല്ലാത്ത വിഷമം തോന്നി. ഇനി ജീവിച്ചു ഇരിക്കുന്നത് എന്തിനാണ് എന്ന് തോന്നി പോയി. സഹിക്കാന്‍ കഴിയാതെ ഞാന്‍ ഹോട്ടല്‍ മുറിയില്‍ കയറി വാതില്‍ കുറ്റിയിട്ടു ശേഷം ഉറക്കഗുളിക കഴിച്ചു.
പുറത്തു നിന്ന് ആളുകള്‍ വിളിച്ചപ്പോള്‍ താന്‍ ഒന്നും അറിയാതെ ഉറങ്ങുക ആയിരുന്നു. വാതില്‍ ഞാന്‍ തുറക്കാതെ ആയപ്പോള്‍ മമ്മൂട്ടി വാതില്‍ ചവിട്ടി പൊളിച്ചു. അബോധാവസ്ഥയില്‍ ആയ എന്നെ ആശുപത്രിയില്‍ എത്തിച്ചു. അന്ന് മമ്മൂട്ടി സമയോചിതമായി അങ്ങനെ ചെയ്തില്ലായിരുന്നു എങ്കില്‍ ഇന്ന് ഞാന്‍ ഉണ്ടാകില്ലായിരുന്നു. അവര്‍ പറഞ്ഞു.