അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ച ആദ്യ നായ ചത്തു; നായയുടെ അന്ത്യം രോഗബാധയുടെ വിവിധ ലക്ഷണങ്ങളുമായി പൊരുതിയ ശേഷമെന്ന് റിപ്പോര്‍ട്ടുകള്‍

അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ച ആദ്യ നായ ചത്തു; നായയുടെ അന്ത്യം രോഗബാധയുടെ വിവിധ ലക്ഷണങ്ങളുമായി പൊരുതിയ ശേഷമെന്ന് റിപ്പോര്‍ട്ടുകള്‍

അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ച ആദ്യ നായ ചത്തു. രോഗബാധയുടെ വിവിധ ലക്ഷണങ്ങളുമായി പൊരുതിയ ശേഷമാണ് നായയുടെ ചത്തതെന്ന് നാഷണല്‍ ജോഗ്രഫിക് റിപ്പോര്‍ട്ട് ചെയ്തു.


ഏപ്രില്‍ മാസത്തിലാണ് ഏഴ് വയസ്സുകാരനായ ബഡ്ഡിയ്ക്ക് കൊവിഡ് രോഗബാധയേല്‍ക്കുന്നത്. ഈ സമയത്ത് തന്നെ ബഡ്ഡിയുടെ ഉടമ റോബര്‍ട്ട് മഹനെയ്ക്കും കൊവിഡ് ബാധിച്ചിരുന്നു. എന്നാല്‍, പിന്നീട് രോഗമുക്തി നേടി.

രോഗബാധയേറ്റതിനു ശേഷം നായയ്ക്ക് മൂക്ക് നിറയുകയും ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായും ആഴ്ചകളായും നായയുടെ ആരോഗ്യനില വഷളായി തുടരുകയായിരുന്നു. കട്ടപിടിച്ച രക്തം ഛര്‍ദ്ദിക്കാനും മൂത്രമൊഴിക്കാനും തുടങ്ങുകയും നായയ്ക്ക് നടക്കാന്‍ പോലും സാധിക്കാതെ വരികയും ചെയ്തു. ഇതേതുടര്‍ന്ന്, ജൂലായ് 11 ന് ഉടമയും ഭാര്യയും നായയെ ദയാവധം ചെയ്യുകയായിരുന്നു.

നായയ്ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടായിരുന്നെന്ന് കുടുംബം നാഷണല്‍ ജോഗ്രഫിയോട് പറഞ്ഞു. പ്രദേശത്ത് വളര്‍ത്തുമൃഗങ്ങളില്‍ കൊവിഡ് ബാധിച്ചിട്ടുണ്ടെയെന്ന് സംശയം ഉണ്ടായിരുന്നു. എന്നാല്‍, നായയ്ക്ക് കൊവിഡ് കൂടാതെ ലിംഫോമയെന്ന രോഗവും ഉണ്ടായിരുന്നു.
Other News in this category4malayalees Recommends