കാനഡയിലേക്ക് വരുന്നതിന് മറ്റ് രാജ്യക്കാര്‍ക്കുള്ള യാത്രാനിയന്ത്രണങ്ങള്‍ ഓഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ചു; കാരണം മിക്ക രാജ്യങ്ങളിലും വീണ്ടും കൊറോണ പടര്‍ച്ചയേറിയതിനാല്‍; കനേഡിയന്‍ പൗരന്‍മാര്‍, പെര്‍മനന്റ് റെസിഡന്റുമാര്‍ തുടങ്ങിയവര്‍ക്ക് മാത്രം വരാം

കാനഡയിലേക്ക് വരുന്നതിന് മറ്റ് രാജ്യക്കാര്‍ക്കുള്ള യാത്രാനിയന്ത്രണങ്ങള്‍ ഓഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ചു; കാരണം മിക്ക രാജ്യങ്ങളിലും വീണ്ടും കൊറോണ പടര്‍ച്ചയേറിയതിനാല്‍; കനേഡിയന്‍ പൗരന്‍മാര്‍, പെര്‍മനന്റ് റെസിഡന്റുമാര്‍ തുടങ്ങിയവര്‍ക്ക് മാത്രം വരാം
കാനഡയിലേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള യാത്രാ നിയന്ത്രണം ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇത് പ്രകാരം ഓഗസ്റ്റ് 31 വരെയാണ് വിലക്ക് ദീര്‍ഘിപ്പിച്ചിരിക്കുന്നത്. കോവിഡ് ലോകമെമ്പാടും കാനഡയിലും കത്തിപ്പടര്‍ന്നതിനെ തുടര്‍ന്ന് മാര്‍ച്ച് 18നായിരുന്നു യാത്രാ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നത്. ഇത് പ്രകാരം ജൂണ്‍ 30 വരെയായിരുന്നു നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. തുടര്‍ന്ന് ഇത് ജൂലൈ 31 വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു.

നിലവില്‍ ആര്‍ക്കെല്ലാമാണ് കാനഡയിലേക്ക് വരാന്‍ സാധിക്കുകയെന്ന് വ്യക്തമാക്കി ഇമിഗ്രേഷന്‍, റഫ്യൂജീസ്, ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ രംഗത്തെത്തിയിട്ടുണ്ട്. ഇത് പ്രകാരം കനേഡിയന്‍ പൗരന്‍മാര്‍, പെര്‍മനന്റ് റെസിഡന്റുമാര്‍,കനേഡിയന്‍ പിആറിനായി അംഗീകാരം ലഭിച്ച ചിലര്‍,ചില താല്‍ക്കാലിക ഫോറിന്‍ വര്‍ക്കര്‍മാര്‍, ചില അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍, കനേഡിയന്‍ പൗരന്‍മാര്‍, പിആറുകള്‍, തുടങ്ങിയവരുടെ അടുത്ത ബന്ധുക്കള്‍, തുടങ്ങിയവര്‍ ഇതില്‍ പെടുന്നു.

അടുത്ത ബന്ധുക്കളില്‍ പങ്കാളികള്‍, കോമണ്‍ ലോ പാര്‍ട്ണര്‍മാര്‍, ഡിപ്പെന്റന്റ് ചില്‍ഡ്രന്‍, ആശ്രിതനായ കുട്ടിയുടെ ആശ്രിതനായ കുട്ടി, സ്റ്റെപ് പാരന്റ്, ഗാര്‍ഡിയന്‍ അല്ലെങ്കില്‍ ട്യൂട്ടര്‍ തുടങ്ങിയവരാണ് ഉള്‍പ്പെടുന്നത്.ലോകത്തിലെ മിക്ക രാജ്യങ്ങളിലും നിലവിലും കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാലാണ് യാത്രാ നിയന്ത്രണം വീണ്ടും ദീര്‍ഘിപ്പിക്കുന്നതെന്നാണ് ഐആര്‍സിസി വ്യക്തമാക്കുന്നത്.ഇതിന് പുറമെ കാനഡയില്‍ കോവിഡ് കേസുകള്‍ വീണ്ടും വിവിധ ഇടങ്ങളില്‍ പെരുകുന്നതും ഇതിന് കാരണമാണ്.

Other News in this category4malayalees Recommends