ഇന്ത്യയെ വരിഞ്ഞു മുറുക്കി കൊറോണ വൈറസ്; മരണ സംഖ്യയില്‍ ഇന്ത്യ ഇറ്റലിയെ മറികടന്നു; വൈറസ് ബാധ മൂലം ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറി; രാജ്യത്ത് മണിക്കൂറില്‍ മരിക്കുന്നത് 25 പേര്‍

ഇന്ത്യയെ വരിഞ്ഞു മുറുക്കി കൊറോണ വൈറസ്;  മരണ സംഖ്യയില്‍ ഇന്ത്യ ഇറ്റലിയെ മറികടന്നു; വൈറസ് ബാധ മൂലം ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറി;  രാജ്യത്ത് മണിക്കൂറില്‍ മരിക്കുന്നത് 25 പേര്‍

കോവിഡ് മരണ സംഖ്യയില്‍ ഇന്ത്യ ഇറ്റലിയെ മറികടന്നു. ഇതോടെ വൈറസ് ബാധ മൂലം ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറി. ജൂലൈ 31 ന്റെ കണക്ക് പ്രകാരം രാജ്യത്ത് 35,747 ആളുകളാണ് മരിച്ചത്.ഇന്ത്യയില്‍ ആകെ മരണ സംഖ്യയില്‍ പകുതിയിലേറെ മരിച്ചത് ജൂലൈ മാസത്തിലാണ്.18000 ഓളം ആളുകള്‍ ആണ് ജൂലൈ മാസത്തില്‍ രാജ്യത്ത് മരിച്ചത്. അതായത് പ്രതിദിനം ശരാശരി 600 ആളുകളാണ് ജൂലൈ മാസം ഇന്ത്യയില്‍ മരിച്ചത്. മണിക്കൂറില്‍ കണക്കാക്കുമ്പോള്‍ മരിച്ചത് 25പേര്‍. ആറ് മാസം മുമ്പാണ് ഇന്ത്യയില്‍ കോവിഡ് ആദ്യമായി സ്ഥിരീകരിച്ചത്. മാര്‍ച്ച് 24 മുതല്‍ ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു. രോഗികളുടെ എണ്ണ വര്‍ധിക്കാന്‍ തുടങ്ങിയതിന് ശേഷം അതിലെ വളര്‍ച്ച നിരക്ക് കുറച്ചുകൊണ്ടുവരാന്‍ ഇന്ത്യയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.


ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ കോവിഡ് മൂലം മരിക്കുന്നവരുടെ എണ്ണം 32 ദിവസം കൂടുമ്പോള്‍ ഇരട്ടിയാവുകയാണ്. ഇപ്പോഴത്തെ നിരക്കില്‍ പോയാല്‍ ബ്രിട്ടനിലെ മരണ സംഖ്യയെ ഇന്ത്യ ഓഗസ്റ്റ് പകുതിയോടെ മറികടക്കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാകവുക. ഏഴ് ദിവസത്തെ കണക്കുകളുടെ ശരാശരി കണക്കാക്കിയാല്‍ ഇന്ത്യയിലെ പ്രതിദിന മരണസംഖ്യ 735 ആണ്. ബ്രിട്ടനില്‍ 46000 പേരാണ് ഇതിനകം മരിച്ചത്.ബ്രസിലില്‍ ഇന്ത്യയെക്കാള്‍ മരണ സംഖ്യ കൂടുതലാണെങ്കിലും അവിടെയും മരണ നിരക്ക് കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. മരണ നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുന്ന അമേരിക്കയ്ക്ക് സമാനമായ രീതിയാണ് ഇന്ത്യയിലും കാണുന്നത്. അമേരിക്കയില്‍ മരണ സംഖ്യ ദിനം പ്രതി വര്‍ധിക്കുകയാണ്. അമേരിക്കയില്‍ മരണ സംഖ്യ ഒന്നര ലക്ഷം കവിഞ്ഞു. ഇന്ത്യയില്‍ പ്രതിദിനം 65000 പേരിലാണ് കോവിഡ് പരിശോധന നടത്തുന്നത്. ജൂലൈ മാസത്തില്‍ രാജ്യത്ത് നടന്ന പരിശോധന ഇരട്ടിയായിട്ടുണ്ട്.

ഇന്ത്യയില്‍ ഒരു മാസം ഹൃദയ സംബന്ധമായ രോഗം കാരണം 15,000 ത്തോളം ആളുകള്‍ മരിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഡയബറ്റസീസ് മൂലം 4200 പേരും, കരള്‍ സംബന്ധമായ രോഗം കാരണം 3200 പേരും മരിക്കുന്നതായും കണക്കാക്കുന്നു. ഇതാദ്യമായാണ് ഏതെങ്കിലും ഒരു രോഗം കാരണം ഇന്ത്യയില്‍ ഇത്രയധികം ആളുകള്‍ മരിക്കുന്നത്.രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെങ്കിലും സാമ്പത്തിക മേഖലയിലെ പ്രവര്‍ത്തനം പുനഃരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. കൂടുതല്‍ മേഖലകളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് അഞ്ച് മുതല്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തും.

Other News in this category4malayalees Recommends