ചെറിയാന്‍ പുത്തന്‍പുരക്കല്‍ ഷിക്കാഗോയില്‍ നിര്യാതനായി

ചെറിയാന്‍ പുത്തന്‍പുരക്കല്‍ ഷിക്കാഗോയില്‍ നിര്യാതനായി

ഷിക്കാഗോ: കോട്ടയം പള്ളം സ്വദേശിയും ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകാഗവുമായ പുത്തന്‍പുരക്കല്‍ ചെറിയാന്‍ (82) ഷിക്കാഗോയില്‍ നിര്യാതനായി.


ശ്രീമതി തങ്കമണി ചെറിയാന്‍ ആണ് സഹധര്‍മ്മിണി. ഷീബാ ഈപ്പന്‍, എലിസബത്ത് ചെറിയാന്‍ എന്നിവര്‍ മക്കളും ഷെറില്‍ ഈപ്പന്‍, മാത്യു തോമസ് എന്നിവര്‍ മരുമക്കളുമാണ്. സംസ്‌കാരശുശ്രൂഷകളും പൊതുദര്‍ശനവും ഞായറാഴ്ച്ച വൈകിട്ട് നാല് മണി മുതല്‍ എട്ട് മണി വരെ ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ (6099 N Northcott Ave Chicago, IL 60631) നടക്കും. തുടര്‍ന്ന് തിങ്കളാഴ്ച്ച രാവിലെ ഏഴ് മണിക്ക് വി.കുര്‍ബാനയും തുടര്‍ന്ന് സംസ്‌കാരശുശ്രൂഷകളും ഏദന്‍ മെമ്മോറിയല്‍ പാര്‍ക്കിലുള്ള ഓര്‍ത്തോഡോക്‌സ് സെമിത്തേരിയില്‍ (9851 Irving Park Rd, Schiller Park, IL 60176) പൂര്‍ത്തീകരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ഫാ. ഹാം ജോസഫ് (വികാരി) (708) 856-7490

Other News in this category4malayalees Recommends