മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊവിഡ്-19 സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും കടകംപള്ളി

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊവിഡ്-19 സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും കടകംപള്ളി

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊവിഡ്-19 സ്ഥിരീകരിച്ചു. ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹമാണ് വിവരം പങ്കുവച്ചത്. ഔദ്യോഗിക വസതിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മകനു കൊവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയത്.


കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഞാനടക്കമുള്ളവര്‍ക്ക് കൊവിഡ് ഫലം നെഗറ്റീവായിരുന്നു. പിസിആര്‍ പരിശോധനയിലാണ് മകന് കൊവിഡ് ബാധയുള്ളതായി സ്ഥിരീകരിച്ചതെന്നും മന്ത്രി പോസ്റ്റില്‍ വ്യക്തമാക്കി

ഔദ്യോഗിക വസതിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയം നിരീക്ഷണത്തില്‍ പോകുകയാണെന്ന് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആന്റിജന്‍ പരിശോധനയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചത്.

ഒപ്പം ജോലി ചെയ്തിരുന്ന മറ്റു ജീവനക്കാരോടും സ്വയം നിരീക്ഷണത്തില്‍ പോകാനുള്ള നിര്‍ദ്ദേശം നല്‍കിയിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരിന്നു.

Other News in this category4malayalees Recommends