പാലക്കാട്ട് ഇന്ന് രണ്ടാമതും കൊവിഡ് മരണം; മരിച്ചത് ഒറ്റപ്പാലം വാണിയംകുളം സ്വദേശി സിന്ധു

Reporter

പാലക്കാട്ട് ഇന്ന് രണ്ടാമതും കൊവിഡ് മരണം. മരിച്ചത് ഒറ്റപ്പാലം വാണിയംകുളം സ്വദേശി സിന്ധുവാണ് (34). ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. അര്‍ബുദ ബാധിതയായിരുന്നു സിന്ധു. ഇന്നലെ വൈകുന്നേരത്തോട് കൂടി കൊവിഡ് ഫലം പുറത്തുവന്നിരുന്നു. ഗുരുതരാവസ്ഥയില്‍ ആയ ഇവര്‍ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.


ഇന്ന് ഇതോടെ അഞ്ച് കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇടുക്കി, എറണാകുളം, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലായാണ് മറ്റ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചവരില്‍ പൊലീസ് ഉദ്യോഗസ്ഥനും സോഷ്യലിസ്റ്റ് നേതാവും ഉള്‍പ്പെടുന്നു. ഇടുക്കിയില്‍ പൊലീസ് ഉദ്യോഗസ്ഥനായ അജിതന്‍ (55) ആണ് മരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊവിഡ് ബാധിച്ച് മരിക്കുന്നത്. ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആയിരുന്നു മരണം. ഇദ്ദേഹത്തിന്റെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‌കരിച്ചു.
Other News in this category4malayalees Recommends