കാനഡയില്‍ കോവിഡ് ഭീഷണിക്ക് പുറമെ ബാക്ടീരിയ ബാധയും; അഞ്ച് പ്രൊവിന്‍സുകളിലായി 114 പേര്‍ക്ക് രോഗം പിടിപെട്ടു; രോഗം പൊട്ടിപ്പുറപ്പെട്ടത് യുഎസില്‍ നിന്നും ഇറക്കുമതി ചെയ്ത ചുവന്ന ഉള്ളിയിലൂടെ; ഇത്തരം ഉള്ളി ആരും ഉപയോഗിക്കരുതെന്ന കര്‍ക്കശമായ മുന്നറിയിപ്പ്

കാനഡയില്‍ കോവിഡ് ഭീഷണിക്ക് പുറമെ ബാക്ടീരിയ ബാധയും; അഞ്ച് പ്രൊവിന്‍സുകളിലായി 114 പേര്‍ക്ക് രോഗം പിടിപെട്ടു;  രോഗം പൊട്ടിപ്പുറപ്പെട്ടത് യുഎസില്‍ നിന്നും ഇറക്കുമതി ചെയ്ത ചുവന്ന ഉള്ളിയിലൂടെ;  ഇത്തരം ഉള്ളി ആരും ഉപയോഗിക്കരുതെന്ന കര്‍ക്കശമായ മുന്നറിയിപ്പ്
കാനഡയില്‍ കോവിഡ് ഭീഷണി ഇനിയും അടങ്ങിയിട്ടില്ലെന്നിരിക്കെ അതിനിടയില്‍ സാല്‍മൊണല്ല ബാക്ടീരിയ കാരണമുള്ള രോഗവും പൊട്ടിപ്പുറപ്പെട്ടുവെന്ന് മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് 16 പേര്‍ ആശുപത്രിയിലായെങ്കിലും മരണമുണ്ടായിട്ടില്ല.യുഎസില്‍ നിന്നും ഇറക്കുമതി ചെയ്ത ചുവന്ന ഉള്ളിയില്‍ നിന്നാണീ രോഗം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഈ രോഗം കാനഡയിലെ അഞ്ച് പ്രൊവിന്‍സുകളില്‍ 114 കേസുകള്‍ രേഖപ്പെടുത്തിയ ശേഷം 55 അധികമായ അസുഖങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡ വെളിപ്പെടുത്തുന്നത്.

ബ്രിട്ടീഷ് കൊളംബിയ, ആല്‍ബര്‍ട്ട, സാസ്‌കറ്റ്ച്യൂവാന്‍, മാനിട്ടോബ, ഒന്റാറിയോ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് സാല്‍മൊണല്ല ബാധയുണ്ടായിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഈ പ്രൊവിന്‍സുകളിലുള്ളവരോട് യുഎസില്‍ നിന്നും ഇറക്കുമതി ചെയ്തിരിക്കുന്ന ചുവന്ന ഉള്ളി ഉപയോഗിക്കരുതെന്ന കടുത്ത മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഈ പ്രവിശ്യകളിലെ റീട്ടെയിലര്‍മാരും റസ്റ്റോറന്റുകളും യുഎസില്‍ നിന്നും ഇറക്കുമതി ചെയ്ത ചുവന്ന ഉള്ളി തീരെ ഉപയോഗിക്കരുതെന്ന നിര്‍ദേശവും ഉയര്‍ത്തിയിട്ടുണ്ട്.

പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റിലെ ഒരു വ്യക്തിക്കും ഇത്തരത്തില്‍ സാല്‍മൊണല്ല ബാധയുണ്ടായിട്ടുണ്ടെങ്കിലും ഇയാള്‍ക്ക് ആല്‍ബര്‍ട്ടയില്‍ നിന്നാണിത് പിടിപെട്ടതെന്നാണ് റിപ്പോര്‍ട്ട്. വീടുകള്‍,റസ്‌റ്റോറന്റുകള്‍, ലോംഗ് ടേം കെയര്‍ റെസിഡന്‍സുകള്‍ എന്നിവിടങ്ങളില്‍ നിന്നും ചുവന്ന ഉള്ള വിഭവങ്ങള്‍ കഴിച്ചവര്‍ക്കാണ് രോഗമുണ്ടായിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് സിസ്‌കോ യുഎസില്‍ നിന്നും കൊണ്ടു വന്നിരിക്കുന്ന ചുവന്ന ഉള്ളിയെല്ലാം തിരിച്ച് വിളിക്കാന്‍ ദി കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ കാനഡയില്‍ തദ്ദേശീയമായി വിളയിച്ചെടുത്ത ചുവന്ന ഉള്ളിക്ക് ഭീഷണിയില്ല.

കടുത്ത പനി, തണുപ്പ്, വയറിളക്കം, വയറില്‍ വരകള്‍, തലവേദന, ശ്വാസം മുട്ടല്‍, ഛര്‍ദി തുടങ്ങിയവയാണ് സാല്‍മൊണല്ല ബാധയുടെ ലക്ഷണങ്ങള്‍. ആര്‍ക്കും സാല്‍മൊണല്ല ബാധ ഉണ്ടാകാമെങ്കിലും അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമേറിയവര്‍, ഗര്‍ഭിണികള്‍, വളരെ കുറഞ്ഞ പ്രതിരോധശേഷിയുളളവര്‍, തുടങ്ങിയവര്‍ക്ക് സാല്‍മൊണല്ല ബാധിച്ചാല്‍ ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്. വീട്ടില്‍ ചുവന്ന ഉള്ളി വാങ്ങിയവര്‍ അതിന് മുകളില്‍ എവിടെയാണിത് വിളയിച്ചതെന്ന് അതിന്റെ പാക്കേജിലോ അല്ലെങ്കില്‍ സ്റ്റിക്കറിലോ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ദിക്കാന്‍ അധികൃതര്‍ നിര്‍ദേശിക്കുന്നു. യുഎസില്‍ വിളയിച്ച ഉള്ളിയാണെങ്കില്‍ അത് ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്.

Other News in this category



4malayalees Recommends